ഷൈലോക്കിന്റെ വൻ വിജയത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. മമ്മൂട്ടിയെ നായകനാക്കി മൂന്നു സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.
ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

നിഷാദ് കോയ തിരക്കഥ ഒരുക്കുന്നചിത്രത്തിൽ രജീഷ വിജയനാണ് നായിക. ജയ് ഭീം ഫെയിം മനോജ് കെ യു, സീത, ഗോകുലം ഗോപാലൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

പൂജാ വേളയിൽ
കൊ പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
വാഗമണ്ണിൽ ചിത്രീകരണം പുരോഗമിക്കുന്ന പകലും പാതിരാവും ഗോകുലം ഫിലിംസ് പ്രദർശനത്തിനെത്തിക്കും