2021ലെ മലയാള സിനിമയുടെ ബാക്കി പത്രം പരിശോധിക്കുമ്പോൾ ഒരു കാര്യം സ്പഷ്ടമാണ്, ഇനിയുള്ള നാളുകളിൽ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചു വേണം സിനിമകളെ വിലയിരുത്താൻ. തിയേറ്റർ സിനിമയെന്നും OTT സിനിമയെന്നും രണ്ടു പ്രത്യേക വിഭാഗങ്ങൾ.
കൊറോണയെന്ന മഹാമാരി തീർത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് സിനിമാ മേഖല. അതിൽ തന്നെ ഏറ്റവുംധികം നഷ്ടം തിയേറ്റർ വ്യവസായത്തിനാണ്. കോവിഡിനെ തുടർന്നു മാസങ്ങളോളമാണ് തീയേറ്ററുകൾ അടച്ചിട്ടത്. ഇതുമൂലം പ്രതിസന്ധിയിലായത് ഈ മേഖലയെ ചുറ്റിപ്പറ്റി ജീവിക്കുന്ന അനേകായിരങ്ങളുടെ ജീവിതമാണ്.
തീയേറ്ററുകളിൽ പ്രേക്ഷകരെ തിരികെയെത്തിച്ചു മെഗാസ്റ്റാർ