Connect with us

Hi, what are you looking for?

Film News

ഭീഷ്മ പർവം ഓവർസീസ് റൈറ്റ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

മലയാളത്തിൽ ഇന്നുവരെയുള്ള ഏറ്റവും ഉയർന്ന തുകയ്ക്കാണ് ഭീഷ്മ പർവം ഓവർസീസ് അവകാശം ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സ്വന്തമാക്കിയത്.

 

ബിഗ് ബി എന്ന മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് ചിത്രമൊരുക്കിയ അമൽ നീരദ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഭീഷ്മ പർവത്തിന്റെ ഓവർസീസ് റൈറ്റ് റെക്കോർഡ് തുകയ്ക്ക് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് സ്വന്തമാക്കി. മലയാളത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രത്തിന്റെ ഓവർസീസ് റൈറ്റ് വില്പന നടന്നത്. ഇത്‌ മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് വിതരണം ഏറ്റെടുത്തുകൊണ്ടാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണ രംഗത്തു തുടക്കം കുറിക്കുന്നത്. ഒന്നാം കൊറോണ തരംഗത്തിന് ശേഷം വിദേശ രാജ്യങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ള സാഹചര്യത്തിൽ പുറത്തവന്ന ചിത്രമായിട്ടുകൂടി ജിസിസി രാജ്യങ്ങളിൽ അടക്കം മികച്ച കളക്ഷനും വേൾഡ് വൈഡ് റിലീസിൽ റെക്കോർഡ് നേട്ടവുമാണ് ദി പ്രീസ്റ്റ് സ്വന്തമാക്കിയത്.

 

പ്രീസ്റ്റിനു ശേഷം വീണ്ടും ഒരു മമ്മൂട്ടി ചിത്രവുമായി എത്തുകയാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

ലോകം മുഴുവനുമുള്ള മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്മ പർവത്തിന്റെ വേൾഡ് വൈഡ് വിതരണാവകാശം ഏറ്റെടുത്തുകൊണ്ടാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഇക്കുറി എത്തുന്നത്.

“മമ്മൂക്കയുടെ ചിത്രത്തിലൂടെ ഈ രംഗത്തു വന്നു ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെറിയൊരിടവേളയ്ക്കശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രവുമായി എത്തുന്നതിൽ ഏറെ സന്തോഷമുണ്ട്. അതും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂക്ക അമൽ നീരദ് ചിത്രമെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനവും ആഹ്ലാദവും നൽകുന്ന ഒന്നാണ് ” ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് പറഞ്ഞു.

അമൽ നീരദ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രം മാർച്ച്‌ മൂന്നിന് ലോക വ്യാപകമായി റിലീസ് ചെയ്യും.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles