Connect with us

Hi, what are you looking for?

Latest News

സിബിഐ 5:ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ മോഷൻ പോസ്റ്ററും നാളെ (ഫെബ്രുവരി 26) എത്തും

മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാം തവണയും ഒന്നിയ്ക്കുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കും തലമുറകളെ ത്രസിപ്പിച്ച തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന്റെ അകമ്പടിയോടെ എത്തുന്ന മോഷൻ പോസ്റ്റർ 2022 ഫെബ്രുവരി 26, വൈകീട്ട് അഞ്ചു മണിയ്ക്ക് മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രേക്ഷകലോകത്തിനു മുന്നിലെത്തിക്കും.

സൈന മൂവീസ് യു ട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കുന്നത്. ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

സ്വർഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ശ്യാം, രാജാമണി എന്നിവർ ഒരുക്കിയ പ്രസിദ്ധമായ തീം മ്യൂസിക്കിനെ പുതിയ കാലത്തിലേക്ക് ഒരുക്കി അവതരിപ്പിക്കുന്നത് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. യുവനിരയിൽ ശ്രദ്ധേയനായ അഖിൽ ജോർജ്ജ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്.

ബാനർ- സ്വർഗ്ഗചിത്ര

നിർമാണം- അപ്പച്ചൻ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബാബു ഷാഹിർ

അസോസിയേറ്റ് ഡയറക്ടർ -ബോസ് വി

പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ

സ്റ്റുഡിയോ -സപ്ത റെക്കോർഡ്സ്

ആർട്ട് ഡയറക്ടർ -സിറിൾ കുരുവിള

കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ

മേക്കപ്പ്- പ്രദീപ് രംഗൻ

സ്റ്റിൽസ്- സലീഷ് ഷ് കുമാർ

വിതരണം – സ്വർഗ്ഗചിത്ര

പി ആർ ഒ -മഞ്ജു ഗോപിനാഥ്.

മീഡിയ മാർക്കറ്റിംഗ് – മമ്മൂട്ടി ടൈംസ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles