ബോക്സോഫീസ് കളക്ഷനൊപ്പം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി മുന്നേറുകയാണ് ഭീഷ്മപർവം.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ചും കർണ്ണാടക, ആന്ധ്ര, തമിഴ്നാട് പോലുള്ള സ്റ്റേറ്റുകളിലും ജി സിസി രാജ്യങ്ങളിലും മികച്ച പ്രതികരണവും ഗംഭീര കളക്ഷനും നേടിയാണ് ഭീഷ്മപർവം മുന്നേറുന്നത്.
കേവലം ഒരു കൊമേഴ്‌സ്യൽ സിനിമയക്കുമപ്പുറം വര്ഷങ്ങള്ക്കുശേഷം പ്രേക്ഷകരെ ത്രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന മേക്കിംഗും അഭിനേതാക്കളുടെ, പ്രത്യേകിച്ചും മമ്മൂട്ടിയുടെ അഭിനയവും എല്ലാം ഏറെ പ്രശംസ ഏറ്റുവാങ്ങുകയാണ്. സിനിമാ പ്രവർത്തകരും ആസ്വാദകരും മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും സിനിമ കണ്ട ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു. അങ്ങനെയൊരു കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത ബ്ലോഗറും സാമൂഹിക നിരീക്ഷകനുമായ ബഷീർ വള്ളിക്കുന്ന് ,ഗൾഫിൽ നിന്നും ഭീഷ്മ പർവ്വം കണ്ടശേഷം പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.
https://m.facebook.com/story.php?story_fbid=10221562432236420&id=1420922830
ഈ സിനിമ ആമസോണിൽ നിന്നല്ല, തിയേറ്ററിൽ നിന്നുതന്നെ കണ്ടു ആസ്വദിക്കേണ്ട ഒന്നാണിതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. താൻ സിനിമ കാണാൻ വേണ്ടി ചിലവഴിച്ച എഴുപത് റിയൽ അല്ല, എഴുപത് വയസ്സിന്റെ ഒരു സിനിമാറ്റിക് മാജിക്കാണ് സംഭവം എന്നു ബഷീർ വള്ളിക്കുന്ന്.
അദ്ദേഹത്തിന്റെ ഫേസ് ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം.
എഴുപത് റിയാൽ ടിക്കറ്റെടുത്ത് ഉള്ളിൽ കേറുമ്പോൾ എന്റെ മനസ്സിൽ എക്സ്ചേഞ്ച് റേറ്റ് ആയിരുന്നു. ആയിരത്തി നാന്നൂറ് രൂപ.. ആമസോണിൽ മെമ്പർഷിപ്പെടുത്താൽ ഒരു വർഷം കാണാനുള്ള കാശ്..
തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ, ഇതൊക്കെ ആമസോണിൽ കണ്ടിരുന്നെങ്കിലുള്ള അവസ്ഥയോർത്ത് ഞാൻ തന്നെ ചിരിച്ചു പോയി..
കോണിപ്പടിയിറങ്ങിയുള്ള ആ വരവും അതിനൊപ്പിച്ച ആ ബിജിഎമ്മുമുണ്ടല്ലോ.. ഉഫ്ഫ്… എഴുപത് റിയാലല്ല, എഴുപത് വയസ്സിന്റെ ഒരു സിനിമാറ്റിക്ക് മാജിക്കാണ് സംഭവം.
