Connect with us

Hi, what are you looking for?

Star Chats

മമ്മൂട്ടി സാറിന് ഒരു ചേഞ്ചും വന്നിട്ടില്ല. നമ്മളെയൊക്കെ അതിശയപ്പെടുത്തുന്ന കാര്യമാണത്:  എഡിറ്റർ ശ്രീകർ പ്രസാദ് 

 

തയ്യാറാക്കിയത് : അഞ്ജു അഷ്‌റഫ്‌

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രമായ ആർആർആർ ഉൾപ്പെടെ ഇരുന്നൂറോളം സിനിമകളൊരുക്കിയ ചിത്രസംയോജകൻ. എട്ട് ദേശീയ അവാർഡുകൾ.മലയാളത്തിൽ മാത്രമായി അഞ്ച് സംസ്ഥാന അവാർഡ്.  തമിഴ് തെലുങ്ക് സംസ്ഥാന അവാർഡ് ഫിലിം ഫെയർ അവാർഡ് തുടങ്ങി കൈനിറയെ അംഗീകാരങ്ങളുമായി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ശ്രീകർ പ്രസാദാണ് സിബിഐ അഞ്ചാം എഡിഷന്റെ എഡിറ്റർ.

സിബിഐ 5ന്റെ വിശേഷങ്ങൾ മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ശ്രീകർ പ്രസാദ്.

“ഡയറക്ടർ മധുസാർ വിളിച്ചു ഈ പടം ചെയ്യണം, സിബിഐ യുടെ അഞ്ചാം എഡിഷനാണെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഇതിനു മുമ്പ് ഞാൻ സിബിഐ സീരീസുകളിൽ വർക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് നേരത്തെ റിലീസ് ചെയ്ത സിബിഐ സിനിമകളെടുത്തു കണ്ടപ്പോൾ ഒരു ഐഡിയ കിട്ടി. അതിനുശേഷം സിബിഐ യുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മധുസാർ വിളിച്ചു. കഥയെക്കുറിച്ചും സിനിമയുടെ ഒരു പൊതു സ്വഭാവത്തെക്കുറിച്ചും പറഞ്ഞു തന്നു.

മുമ്പ് വന്ന സിബിഐ പടങ്ങളിൽ മമ്മൂട്ടി സാർ എങ്ങനെയായിരുന്നോ അതുപോലെ തന്നെ ഒരു മാറ്റവുമില്ലാതെ നിൽക്കുന്നതായി എനിക്ക് തോന്നി. 33 വർഷത്തിനുശേഷമാണ് സിബിഐ അഞ്ചാം എഡിഷൻ വരുന്നത് . മമ്മൂട്ടി സാറിന് ഒരു ചേഞ്ചും വന്നിട്ടില്ല. നമ്മളെയൊക്കെ അതിശയ പ്പെടുത്തുന്ന കാര്യമാണത് . നാല് എഡിഷൻ വന്നു കുറേ വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അഞ്ചാമത്തെ എഡിഷൻ വരുന്നത്.

ഓരോ പടത്തിലെയും ഓരോ ക്യാരക്ടറും ശക്തമാണ്… നോട്ടബിളാണ്. പ്രത്യേകിച്ച് മമ്മൂട്ടി സാർ അവതരിപ്പിക്കുന്ന സേതുരാമയ്യർ. വളരെ രസകരമായ കഥാപാത്രമാണത്.വെരി ഇൻട്രെസ്റ്റിംഗ് ക്യാരക്ടർ. ഓരോ എഡിഷനിലും വ്യത്യസ്തമായ കഥയാണ് പറയുന്നത്. പക്ഷേ മമ്മൂട്ടി സാറിലേക്ക് വരുമ്പോൾ ക്യാരക്ടറിന്റെ രീതികളും നിലപാടുകളും മാനറിസങ്ങളുമൊക്കെ ചെറിയൊരു വ്യത്യാസംപോലുമില്ലാതെ വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫസ്റ്റ് എഡിഷൻ ഒരു സിബിഐ ഡയറിക്കുറിപ്പിൽ കണ്ട മമ്മൂട്ടി സാറിനെ തന്നെയാണ് സെക്കൻഡ്എഡിഷനിലും തേർഡിലും ഫോർത്തിലും കണ്ടത്. അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല. വളരെ അധികം സവിശേഷതകളുള്ള മമ്മൂട്ടി സാറിന്റെ ഏറ്റവും ശ്രദ്ധേയമായ ക്യാരക്ടറുകളിൽ ഒന്നാണ് സിബിഐ യിലെ സേതുരാമയ്യരെന്നു ശ്രീകർ പ്രസാദ് പറഞ്ഞു.

വളരെ വിശദമായ ഒരു ഇൻവെസ്റ്റിഗേഷൻചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയോടെ കൃത്യമായും കറക് റ്റായും പ്ലാൻ ചെയ്താണ് ഓരോ ഷോർട്ടും എടുത്തിരിക്കുന്നത്. മധുസാർ സംവിധായകൻ മാത്രമല്ല വളരെ മികച്ച ഒരു സംഘാടകൻ കൂടിയാണെന്ന് തെളിയിക്കുന്ന സിനിമ കൂടിയാണ് സിബിഐ എന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത സിനിമ എഡിറ്റർ ശ്രീകർ പ്രസാദ് പറഞ്ഞു.

 

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിക്കുന്ന സിബിഐ 5 THE BRAIN മെയ് ഒന്നിന് വേൾഡ് വൈഡ് ആയി പ്രദർശനത്തിനെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles