Connect with us

Hi, what are you looking for?

Mammootty

ഇപ്പോഴും ‘സെറ്റിൽ’ ആകാത്ത മമ്മൂട്ടി..!

ഒരു ജോലി നേടണം!

കഠിനമായി പരിശ്രമിക്കുന്നു ജോലി കിട്ടുന്നു settle ആകുന്നു.

ഭൂരിപക്ഷം ആളുകളുടെയും സ്വപ്നമാണിത്.

എന്നാൽ പിന്നീട് സ്വന്തം വളർച്ചക്ക് പ്രത്യേകിച്ച്ഒന്നും ചെയ്യുന്നില്ല. കുറച്ച് വർഷം കടന്നു പോയാൽ എന്തായിരിക്കും അദ്ദേഹത്തിന്റെ അവസ്ഥ?

ജോലി നേടുന്ന സമയത്ത് എവിടെയായിരുന്നോ അവിടെത്തന്നെ തുടരും..

യഥാർത്ഥത്തിൽ സെറ്റിൽ ആവുക എന്നത് ഒരാളുടെ വളർച്ചക്കിടുന്ന ഫുൾ സ്റ്റോപ്പ് അല്ലേ? ഒരു ജോലി കിട്ടി, വീട് വെച്ചു സെറ്റ്!

എന്നാൽ എഴുപത്തി ഒന്നാം വയസ്സിലും സെറ്റിൽ ആവാത്ത ഒരാളുടെ വാക്കുകൾ ശ്രദ്ധിക്കാം

“എന്നെ സംബന്ധിച്ച് സിനിമ എന്നതൊരു സ്വപ്നമാണ്,ഇപ്പോഴും ഞാനൊരു സ്വപ്നലോകത്താണ്,അതൊരു യാഥാർത്ഥമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാൻ താലോലിക്കുന്ന ഒരു സ്വപ്നമാണത്. സിനിമയോട് അദമ്യമായ ഒരഭിനിവേശമാണെനിക്ക്. അഭിനയമെന്ന കലയോടുള്ള ആവേശമാണ് എന്നെ നടനാക്കിയത്.

 

മറ്റു നടന്മാർ അഭിനയിക്കുന്നത് കാണുമ്പോൾ ഇങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമാണ് എന്റെ മനസ്സിലുള്ളത്, ആ ആഗ്രഹം വളർത്തി എടുത്തത് എന്റെ കഠിന പ്രയത്നംകൊണ്ടാണ്.

 

ഞാൻ തേച്ച് തേച്ച് മിനുക്കിയെടുത്ത ഒരു പ്രകടനമായേ ഞാനെന്റെ അഭിനയത്തെ കാണുന്നുള്ളൂ. ഇത്ര തേച്ചു മിനുക്കാം എന്നുണ്ടെങ്കിൽ ഇനിയും തേച്ചാൽ ഇനിയും മിനുങ്ങില്ലേ എന്നതാണ് എന്റെ അത്മധൈര്യം.”

മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി യുടെ വാക്കുകളാണിത്.

ഇന്നും സിനിമയിലെ ഒരു തുടക്കക്കാരനെപോലെ പഠിച്ചുകൊണ്ടിരിക്കുന്നു, പ്രയത്നിച്ചുകൊണ്ടിരിക്കുന്നു, സ്വയം പുതുക്കലിന് വിധേയനായിക്കൊണ്ടിരിക്കുന്നു.

എവിടെയാണോ ഉള്ളത്, അവിടെ ഇരിക്കുക എന്നത് വളരെ കംഫേർട്ടബിൾ ആയ ഒരു കാര്യമാണ്.

ഓരോരുത്തർക്കും അവർ എത്തി നിൽക്കുന്ന കംഫേർട്ടബിൾ ആയ ഒരു മേഖലയുണ്ടാവും. ഇത്തരം മേഖലയിൽ തന്നെ തുടർന്നാൽ എന്ത്‌ സംഭവിക്കും..?

തീർച്ചയായും പ്രത്യേകിച്ച് ഒരു പുരോഗതിയും ഉണ്ടാകില്ല. എന്നാൽ ഈ കംഫേർട്ട് ബ്രേക്ക് ചെയ്യുക എന്നത് വലിയൊരു തുടക്കമാണ്. ഇനിയും പുരോഗതിയിലേക്കുള്ള തുടക്കം.

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഞാൻ സെറ്റിൽ ആയി എന്ന് കരുതിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ നിലയിൽ എത്താനാവുമായിരുന്നോ?

പരിശീലനത്തിലൂടെ പുരോഗതി കൈവരിക്കുക എന്നത് മനുഷ്യനെയും മറ്റു ജീവികളെയും വ്യത്യസ്തരാകുന്ന ഒരു കാര്യമാണ്.

മിക്ക ജീവികളും ജനിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ അവർക്ക് വേണ്ട കഴിവുകൾ അവർ ആർജ്ജിക്കും, അല്ലെങ്കിൽ ജനിക്കുമ്പോഴേ മിക്ക കാര്യങ്ങളും പഠിച്ചിട്ടുണ്ടാകും.

എന്നാൽ ജീവിതകാലം മുഴുവൻ ഒരു മനുഷ്യന് പരിശീലനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അവന്റെ കഴിവുകളെ വികസിപ്പിക്കാൻ കഴിയും എന്നതാ ണ് growth mindset (ഉദാ: പുതിയ കഴിവുകൾ നേടൽ, വായന, പഠനം, ലക്ഷ്യങ്ങൾ സ്ഥാപിക്കൽ, കഠിനാധ്വാനം, ക്രിയാത്മകമായ അഭിപ്രായം സ്വീകരിക്കൽ അങ്ങനങ്ങനെ ).

ഒരാൾക്ക് വളരാൻ കഴിയും എന്ന വിശ്വാസം തന്നെ അവരെ വളർത്താൻ സഹായിക്കും.

ഇനി പുതിയതായി ഒന്നും ചെയ്യേണ്ടതില്ല, എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന തോന്നലുണ്ടായാൽ വളർച്ച അവിടെ നിൽക്കും.

“ഞാൻ ഇപ്പോൾ സെറ്റിൽ ആയി ” എന്ന് ഒരാൾ പറയുമ്പോൾ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തുകയും ഇപ്പോൾ എവിടെയാണോ ഇനിയുള്ള കാലത്തും അങ്ങനെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.

 

ജീവിതത്തിന്റെ ലക്ഷ്യം ഓരോരുത്തർക്കും ഓരോന്നായിരിക്കാം.. എന്നാൽ ഞാൻ മനസ്സിലാക്കിയിടത്തോളം ,പുതിയ പുതിയ ലക്ഷ്യങ്ങൾ ഉണ്ടാക്കുകയും ആ ലക്ഷ്യം നേടുന്നതിന് വേണ്ടി പരിശ്രമിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുമ്പോൾ മാത്രമേ  നാം സ്വയം പുതുക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നത്.

 

നിരന്തരം പുതുക്കി അവനവന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് മമ്മൂട്ടി എന്ന മനുഷ്യൻ തുറന്ന് വെക്കുന്നത്. അതുകൊണ്ടുതന്നെയാവാം എഴുപതുകളിലും അദ്ദേഹം ചുറു ചുറുക്കോടെയിരിക്കുന്നത്.l

Khamarudheen KP

COO, Happiness Route

9846786445

 

 

https://www.facebook.com/kamarudheen.kp.7

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles