മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഷൈലോക്ക് 14 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ചിത്രം റിലീസ് ചെയ്ത് ആദ്യമായാണ് ചിത്രത്തിന്റെ കളക്ഷൻ പുറത്ത് വരുന്നത്, മാമാങ്കത്തിന് ശേഷം 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ഷൈലോക്ക്.
നവാഗതരായ ബിബിൻ മോഹൻ – അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചിത്രം നിമിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ, മധുരരാജാ, മാമാങ്കം എന്നീ ചിത്രങ്ങളാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച മറ്റു മമ്മൂട്ടി ചിത്രങ്ങൾ.
ഷൈലോക്ക് വിജയകരമായി മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രം എല്ലായിടത്തും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. 14 ദിവസം കൊണ്ട് ലോകമെമ്പാടു നിന്നാണ് ഷൈലോക്ക് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.