പതിനെട്ടാം പടിയുടെ സെൻസറിംഗ് കഴിഞ്ഞു. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് കട്ടുകൾ ഇല്ലാതെ U/A സർട്ടിഫിക്കറ്റ് ലഭിച്ചു.
പതിനെട്ടാം പടിയുടെ സെൻസറിംഗ് ഇന്നലെ നടന്നു. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് കട്ടുകൾ ഒന്നുമില്ല. U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി,, പൃഥ്വിരാജ്, ആര്യ തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന പതിനെട്ടാം പടിയുടെ ട്രെയിലർ യുട്യൂബിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഇതിനകം 1.5 മില്യണിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. റെക്കോർഡ് നേട്ടത്തിലേക്കാണ് ട്രെയ്‌ലർ കുതിക്കുന്നത്. ഗംഭീരമായ ട്രെയിലർ ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കിയിരിക്കുകയാണ്.
ജൂലൈ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് റിസർവേഷൻ ഞായറാഴ്ച തുടങ്ങും.
ചിത്രത്തെക്കുറിച്ചു വൻ അഭിപ്രായമാണുള്ളത്. മലയാളത്തിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആയി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ.