മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് 2020 ജനുവരി 23നു തിയേറ്ററുകളിൽ എത്തുകയാണ്. തന്റെ ആരാധകർക്ക് മമ്മൂട്ടി നൽകുന്ന ഏറ്റവും ആവേശകരമായ ഒരു ന്യൂ ഇയർ സമ്മാനമായിരിക്കും ഷൈലോക്ക്. ആരാധകർ ഏറെ ആവേശത്തോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേൽപാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മമ്മൂട്ടി എന്ന മെഗാതാരത്തിന്റെ മാസ് പരിവേഷം കൊണ്ട് നിറഞ്ഞുനിൽക്കുന്ന ടീസർ ഇതിനകം 2 മില്യണിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. മമ്മൂട്ടിയെ ഇത്രയും എനെർജിറ്റിക് ആയി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്നാണു ടീസർ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. കറുത്ത ഷർട്ടും പാന്റ്സും അണിഞ്ഞു കൈയിലും കഴുത്തിലും വെളിച്ചെയിനും ഇട്ട് കൊള്ളപ്പലിശക്കാരൻ ബോസ്സ് ആയി മമ്മൂട്ടി പൂന്തുവിളയാടുന്ന ടീസർ നൽകുന്ന ആവേശം സ്ക്രീനിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒരേ സമയം മലയാളത്തിലും തമിഴിലും ആയാണ് ചിത്രം എത്തുക.
പ്രശസ്ത തമിഴ് നടൻ രാജകിരൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കൊള്ളപ്പലിശക്കരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ മാസ് പരിവേഷം പരമാവധി ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് നവാഗത തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിപിൻ മോഹനും ചേർന്ന് മമ്മൂട്ടിയ്ക്ക് സമ്മാനിക്കുന്നത്.
മീനായാണ് ഈ ചിത്രത്തിലെ നായിക.
25 കോടി ബജറ്റിൽ ഒരുക്കിയ ഈ ചിത്രം ജനുവരി 23-നു വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.
