രജനികാന്തും അക്ഷയ്കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസിനൊരുങ്ങുകയാണ്. ലോകമെമ്പാടും ആരാധകരുള്ള രജനിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയും ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിംസാണ്. 14 കോടി 50 ലക്ഷം രൂപ (മിനിമം ഗ്യാറന്റി) യ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കിയതെന്നാണ് വിവരം. കേരളത്തിൽ പരമാവധി സെന്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.