Connect with us

Hi, what are you looking for?

Story Of Hits

മറവത്തൂരിലെ ചാണ്ടിക്ക് 22 വയസ്സ്, ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് ആ ചിത്രം സൂപ്പർ ഹിറ്റാക്കി മാറ്റി

ലാല്‍ ജോസ് എന്ന സംവിധായകന്‍റെ ആദ്യ ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. തന്റെ ആദ്യ ചിത്രം മമ്മൂട്ടിട്ടിക്കൊപ്പം ആയിരിക്കണം എന്നത് ലാൽജോസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. മമ്മൂട്ടിയോടൊപ്പം ചിത്രം ചെയ്യാനുള്ള ആഗ്രഹം മൂലം സ്ക്രിപ്റ്റിനായി ശ്രീനിവാസനെയും, ലോഹിതദാസിനെയും നിരന്തരം സമീപിച്ചിരുന്നു ലാൽജോസ്. ഒടുവില്‍ ലാലുവിന് ശ്രീനി തിരക്കഥയെഴുതിക്കൊടുത്തു. മറവത്തൂര്‍ ചാണ്ടിയുടെ സാഹസികതയുടെയും സ്നേഹത്തിന്‍റെയും കഥ.

വലിയ ഹിറ്റുകള്‍ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകള്‍ക്ക് ഒരു രസക്കൂട്ടുണ്ടെന്നുള്ളത് സത്യം. ആ രസക്കൂട്ട് മനസിലാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍. ഒരു മറവത്തൂര്‍ കനവ് ആ രസക്കൂട്ടിന്‍റെ വിജയമായിരുന്നു.
1998ല്‍ വിഷു റിലീസായാണ് മറവത്തൂര്‍ കനവ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത് ലോഹിതദാസിന്‍റെ മോഹന്‍ലാല്‍ ചിത്രമായ കന്‍‌മദമായിരുന്നു.

1998ൽ ഏപ്രിൽ 8 നായിരുന്നു ഒരു മറവത്തൂർ കനവ് തിയ്യേറ്ററുകളിൽ എത്തിയത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ ആണ് ഒരു മറവത്തൂർ കനവ് നിർമിച്ചത്. ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായവുമായി മറവത്തൂർ കനവ് പ്രദർശനം ആരംഭിച്ചപ്പോൾ തൊട്ട് പുറകെ എത്തി മോഹൻലാൽ-ലോഹിതദാസ് കൂട്ട്കെട്ട് ചിത്രം കന്മദം. ഏപ്രിൽ 14 നാണ് കന്മദം തീയ്യറ്ററുകളിൽ എത്തിയത്. കന്മദം മികച്ച ചിത്രം എന്ന പേരെടുത്തെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് ഒരു മറവത്തൂർ കനവായിരിന്നു.

ദിവ്യാ ഉണ്ണി നായികയായ ചിത്രത്തില്‍ ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി. ജീന്‍ ഡി ഫ്ലോററ്റ് എന്ന ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശ്രീനിവാസന്‍ ഒരു മറവത്തൂര്‍ കനവ് എഴുതിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം തമിഴ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂര്‍ണ മലയാളചിത്രമായാണ് കേരളക്കരമുഴുവന്‍ നെഞ്ചിലേറ്റിയത്. 150ലധികം ദിവസം പ്രദര്‍ശിപ്പിച്ച ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി.

ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ സഹായികളും സുഹൃത്തുക്കളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് കലാഭവന്‍ മണിയും അഗസ്റ്റിനും ജെയിംസുമായിരുന്നു. ഈ മൂന്നുപേരും ഇന്ന് ജീവനോടെയില്ല എന്നത് മറവത്തൂര്‍ കനവിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെയുള്ള വേദനയാണ്. ഒപ്പം സുകുമാരിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും.

[jnews_element_embedplaylist layout=”vertical” playlist=”https://youtu.be/DFnglMyO5Eo”]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles