By Hadiq Rahman
മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ഡോൺ ഏത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു… സാമ്രാജ്യത്തിലെ അലക്‌സാണ്ടർ.
മുപ്പതു വർഷങ്ങൾക്കു മുൻപ് തിയേറ്ററുകളെ ഇളക്കിമറിച്ച ആ ചിത്രം മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും എല്ലാം വൻ വിജയമായി മാറിയ കഥയാണ് സാമ്രാജ്യത്തിനു പറയാനുള്ളത്. ജോമോൻ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ സാമ്രാജ്യം മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ഒരുപോലെ വൻ ഹിറ്റായി മാറി.
തെലുങ്കിൽ അവിടുത്തെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഒരു ബ്രഹ്മാണ്ഡ സിനിമയുടെ ഒപ്പം കേവലം ‘ഓവർ ഫ്ലോ കളക്ഷൻ’ കിട്ടാനായി മാത്രം ഡബ്ബ് ചെയ്തിറക്കിയ ഒരു സിനിമ, ചിരഞ്ജീവിയുടെ സിനിമയെ മലർത്തിയടിച്ചു ആന്ധ്രാ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കഥ പറയുകയാണ്, സാമ്രാജ്യത്തിന്റെ മുപ്പതാം വാർഷികത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് ആരിഫാ ഹസ്സന്റെ മകൻ അജ്മൽ ഹസൻ.
അജ്മൽ ഹസ്സന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ചിരഞ്ജീവി എന്ന ഏറ്റവും വലിയ സൂപ്പർസ്റ്റാറിന്റെ ഒരു ബ്രഹ്മാണ്ഡ സിനിമ ആന്ധ്രാ പ്രദേശിൽ റിലീസ് ആവുന്നു അതിന്റെ കൂടെ ഒരു സിനിമ ഇറക്കാൻ ഒരൊറ്റ തെലുങ്കനും ചങ്കുറപ്പില്ല..മലയാളത്തിൽ നിന്ന് ഒരു ഡബ്ബിങ് സിനിമ അവിടെ റിലീസ് ആക്കുന്നത് ആ സമയത്താണ് അതും വിരലിൽ എണ്ണാവുന്ന പ്രിന്റുകൾ മാത്രം…ചിരഞ്ജീവിയുടെ സിനിമ ഫുൾ ആവുമ്പോൾ over flow കിട്ടാൻ വേണ്ടിയാണ് ആന്ധ്രായിലെ ഒരു distributer ആ മലയാളം സിനിമ അപ്പോൾ റിലീസ് ആക്കിയത്…ആദ്യത്തെ രണ്ട് മൂന്ന് ദിവസം ചിരഞ്ജീവി പടം കാശ് വാരിക്കൂട്ടി അത് കഴിഞ്ഞപ്പോൾ സംഗതി ആകെ മാറി മദ്രാസിലെ ആ പാവം distributer ടെ ഓഫീസിലോട്ട് ആന്ധ്രായിലെ തിയേറ്റർ ഓണർമാർ വിളിയോട് വിളി മലയാളം ഡബ്ബിങ് പടത്തിന്റെ പ്രിന്റ് വേണം…ആകെ കുറഞ്ഞ പ്രിന്റ് മാത്രമേ അടിച്ചിരുന്നുള്ളു എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായില്ല…
മൂന്നാം ദിവസം ചിരഞ്ജീവിയുടെ പടത്തിന് ഒറ്റ ആളില്ല മലയാള നടന്റെ തെലുങ്ക് ഡബ്ബിങ് സിനിമ കാണാൻ തെലുങ്കന്മാർ ഇടിച്ച് കേറി…ഇന്ന് അല്ലു അർജുന്റെ സിനിമ മലയാളികൾ കാണുന്നതിന്റെ പതിന്മടങ്ങ് ആളുകൾ അന്ന് ആ പടം കണ്ടു….
Overflow കിട്ടാൻ വേണ്ടി ചുമ്മ ഡബ്ബ് ചെയ്ത് ഇറക്കിയ പടം അവിടുത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിന്റെ സിനിമയെ മലർത്തി അടിച്ചു…വന്നത് അലക്‌സാണ്ടർ ആയിരുന്നു… മലയാള സിനിമയിലെ എക്കാലത്തെയും മികച്ച Underworld Don..
#30yearsofsamrajyam 🔥 #Mammootty #മമ്മൂട്ടി 😎 ] https://m.helo-app.com/al/rmmefhdxFR
