Connect with us

Hi, what are you looking for?

Times Special

കരിയറിലെ മികച്ച വേഷങ്ങളും ബോക്സോഫീസ് ഹിറ്റുകളും..

94-ല്‍ കൊമേഴ്‌സ്യല്‍ ഹിറ്റുകളെന്നു പറയാന്‍ മാത്രം വിജയചിത്രങ്ങള്‍ ഉണ്ടായില്ല. എങ്കിലും മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചില കഥാപാത്രങ്ങള്‍ പിറവി കൊണ്ടത് ഇതേ വര്‍ഷമായിരുന്നു. അടൂരിന്റെ വിധേയന്‍, ടി.വി.ചന്ദ്രന്റെ പൊന്തന്‍മാട, ഹരികുമാറിന്റെ സുകൃതം എന്നിവ.

95-ല്‍ മഴയെത്തും മുമ്പേ, ദി കിംഗ് എന്നീ വമ്പന്‍ വിജയങ്ങള്‍ മലയാളത്തിലും, തമിഴില്‍ മക്കള്‍ ആട്ച്ചിയിലൂടെ രജനികാന്തിന്റെ മുത്തുവിനെപ്പോലും പിന്നിലാക്കിയ ഐതിഹാസിക വിജയവും നേടി.

96-ല്‍ ഹിറ്റ്‌ലറും അഴകിയ രാവണനുമായിരുന്നു വിജയചിത്രങ്ങള്‍.

97-ല്‍ ഭൂതക്കണ്ണാടിയിലെ ഉജ്ജ്വല പ്രകടനത്തിലൂടെ മമ്മൂട്ടി വീണ്ടും നമ്മെ വിസ്മയിപ്പിച്ചു.

98-ല്‍ ഒരു മറവത്തൂര്‍ കനവ്, ദി ട്രൂത്ത്, ഹരികൃഷ്ണന്‍സ് എന്നീ സൂപ്പര്‍ വിജയങ്ങള്‍.

99-ല്‍ ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ. അംബേദ്കറുടെ വേഷത്തില്‍ ലോക ശ്രദ്ധ നേടുന്നു. തച്ചിലേടത്ത് ചുണ്ടന്‍ വിജയമായി.

2000-ല്‍ വല്യേട്ടന്‍ വന്‍ വിജയം നേടി. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച നരസിംഹത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

2001-ല്‍ ദാദാസാഹിബും രാക്ഷസരാജാവും ബോക്‌സോഫീസ് വിജയങ്ങളായി. തമിഴില്‍ ആനന്ദം മെഗാവിജയം നേടി.

2002-ല്‍ ഡാനിയിലെ മികച്ച പ്രകടനം. 2003-ല്‍ ക്രോണിക് ബാച്ച്‌ലര്‍ വന്‍വിജയം നേടി. 2004-ന്റെ ആദ്യത്തിലെത്തിയ സേതുരാമയ്യര്‍ സി.ബി.ഐ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച വിജയം നേടി. തുടര്‍ന്നെത്തിയ കാഴ്ച, ബ്ലാക്ക്, വേഷം തുടങ്ങിയവ വന്‍ വിജയങ്ങളായി.

      (തുടരും )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles