തമിഴിൽ നിന്നു പേരൻപും മലയാളത്തിൽ നിന്ന് അങ്കിളും ആണ് മത്സര വിഭാഗത്തിൽ ഉള്ള സിനിമകൾ.
യാത്ര 2019 ൽ സെൻസർ ചെയ്തതുകൊണ്ട് അടുത്ത വർഷമാകും പരിഗണിക്കുക.
ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിന്റെ മത്സരവിഭാഗത്തിൽ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ. തമിഴിൽ നിന്ന് പേരൻപും മലയാളത്തിൽ നിന്നു അങ്കിളും ആണ് മൽസരവിഭാഗത്തിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രങ്ങൾ.
രണ്ടു ചിത്രങ്ങളിലെയും മികച്ച അഭിനയം മമ്മൂട്ടിക്ക് ഈ വർഷത്തെ ദേശീയ പുരസ്‌കാരം ലഭിക്കാൻ കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നു. ബാഹ്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല എങ്കിൽ പേരൻപിലെ അമുദവൻ തന്നെ മമ്മൂട്ടിയ്ക്ക് നാലാമത് ദേശീയ പുരസ്‌കാരം നേടിക്കൊടുക്കും. അമുദവനു പിൻബലമേകാൻ അങ്കിളിലെ കഥാപാത്രവും ഉണ്ടാകും.
അതേസമയം മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇല്ല. ചിത്രം ഈ വർഷമാണ് സെൻസർ ചെയ്തത്. അതുകൊണ്ട് അടുത്ത വർഷത്തെ അവാർഡ് വിഭാഗത്തിൽ ആണ് ഉണ്ടാകുക. അതോടെ 2019-ലും മികച്ച നടനുള്ള ദേശീയ അവാർഡ് മത്സര വിഭാഗത്തിലും ശക്തമായ സാന്നിധ്യമായി മമ്മൂട്ടി ഉണ്ടാകും.