104 കോടി രൂപയാണ് 45 ദിവസംകൊണ്ട് വേൾഡ് വൈഡ് ആയി ചിത്രം കരസ്ഥമാക്കിയ കളക്ഷൻ. നിർമ്മാതാവ് നെൽസൺ ഐപ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ മധുരരാജ 100 കോടി ക്ലബ്ബിൽ !
ബോക്സോഫീസിനെ ഇളക്കിമറിച്ചു വമ്പൻ വിജയം നേടിയ മധുരരാജ വിഷു-വെക്കേഷൻ കാലത്ത് കുട്ടികളും കുടുംബങ്ങളും യുവാക്കളും ഒരുപോലെ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ്.
45 ദിവസം കൊണ്ടാണ് മധുരരാജ ഈ മധുരനേട്ടം കൈവരിച്ചത്. 104 കോടി രൂപയാണ് 45 ദിവസംകൊണ്ട് വേൾഡ് വൈഡ് ആയി ചിത്രം കരസ്ഥമാക്കിയ കളക്ഷൻ. നിർമ്മാതാവ് നെൽസൺ ഐപ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അങ്ങിനെ 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന മമ്മൂട്ടിയുടെ ആദ്യത്തെ ചിത്രമായി മാറി മധുരരാജ. ഒപ്പം ഈ വർഷം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണിത്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര യാണ് 50 കോടി ക്ലബ്ബിൽ ഇടം നേടിയത്. തമിഴ് ചിത്രമായ പേരൻപ് 37 കോടിയും തെലുങ്ക് ചിത്രമായ യാത്ര 68 കോടിയും മലയാള ചിത്രമായ മധുര രാജ 104 കോടിയും കളക്ഷൻ നേടി മൊത്തം 209 കോടിയുടെ ബിസിനസ്സാണ് നടത്തിയത്.
ഇത് ഒരു അപൂർവ റെക്കോർഡ് ആണ്. ഇന്ത്യൻ സിനിമയിൽ തന്നെ മൂന്നു വ്യതസ്ത ഭാഷകളിൽ ഒരു നടന്റെ തികച്ചും വ്യത്യസ്തമായ മൂന്നു ചിത്രങ്ങൾ ഒരേ വർഷം റിലീസാവുകയും മൂന്നു ചിത്രങ്ങളും സാമ്പത്തികമായി വൻ നേട്ടമാവുകയും ചെയ്യുക എന്ന അപൂർവ നേട്ടമാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.