ഇൻസ്റ്റാഗ്രാമിൽ പുതിയ റെക്കോർഡ് തീർത്ത് മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ.
ഇൻസ്റ്റാഗ്രാമിൽ ആറു മില്യൺ (അറുപത് ലക്ഷം) ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ ആദ്യ താരം എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ.
സൗത്ത് ഇന്ത്യയിൽ തന്നെ മൂന്നാം സ്ഥാനത്താണ് ദുൽഖർ. ചുരുങ്ങിയ സമയം കൊണ്ടാണ് ദുൽഖർ ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്.
https://instagram.com/dqsalmaan?igshid=3pigz0j76cpw
മലയാള സിനിമയിൽ നിരവധി റെക്കോർഡുകൾ ഉള്ള യുവ താരമാണ് ദുൽഖർ. ഫേസ് ബുക്കിൽ 5.1 മില്യൺ ലൈക് ഉള്ള താരത്തിന്റെ പേരിലാണ് കൊച്ചി മൾട്ടി പ്ളക്സിൽ ഏറ്റവും കൂടുതൽ കോടി ക്ളബ് കളക്ഷൻ ഉള്ള നടൻ എന്ന റേക്കോർഡ്.
ഉസ്താദ് ഹോട്ടൽ, എ ബി സി ഡി, ബാംഗ്ളൂർ ഡേയ്സ്, വിക്രമാദിത്യൻ, ചാർളി, കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങൾ, സി.ഐ.എ എന്നിവയാണ് കൊച്ചി മൾട്ടിയിൽ ഒരു കോടി പിന്നിട്ട ദുൽഖർ ചിത്രങ്ങൾ.
