Connect with us

Hi, what are you looking for?

Latest News

‘മാലിക്’: ബിഗ് ബജറ്റ് ചിത്രവുമായി ‘ടേക് ഓഫ്’ ടീം വീണ്ടും

ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ‘ടേക് ഓഫ് ‘ ടീം വീണ്ടും. 

25 കോടി ബജറ്റ്. 

പഴയകാല നായിക ജലജ വീണ്ടും എത്തുന്നു 


മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു . 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ ,വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ ,അപ്പനി ശരത്ത് , നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് .

ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണൽ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും . സുഷിൻ ശ്യാം സംഗീതം നിർവഹിക്കുക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A