Connect with us

Hi, what are you looking for?

Latest News

ഇപ്പോഴും അഭിനയത്തോട് വല്ലാത്തൊരു കൊതിയാണ് മമ്മൂക്കയ്ക്ക് : രമേശ്‌ പിഷാരടി

അഭിയത്തോട് ഇപ്പോഴും വല്ലാത്തൊരു കൊതിയാണ് മമ്മൂട്ടിയ്ക്ക് എന്ന് രമേശ്‌ പിഷാരടി. ഗാനഗന്ധർവന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കവേയാണ് പിഷാരടി ഇത് പറഞ്ഞത്.

“സംവിധാനം ചെയ്യാൻ ഏറ്റവും മികച്ച ഓപ്ഷൻ ആയിട്ടുള്ള ഒരാളാണ് മമ്മൂക്ക. ഒരു പ്രശ്നവുമില്ല. ഇപ്പോഴും അദ്ദേഹത്തിന് അഭിനയത്തിനോട് വലിയൊരു കൊതിയാണ്. നമ്മളൊരു ഷോട്ട് വച്ച് അടുത്ത ഷോട്ടിന് ലൈറ്റപ്പ്  ചെയ്യുമ്പോൾ ആ ലൈറ്റപ്പ് ഒരു 10 മിനിറ്റ് വൈകിയാൽ തന്നെ നമ്മളെ വിളിച്ചിട്ട് എന്താണ് വൈകുന്നത്.. ഷോട്ട് എടുക്കാത്തതെന്താണ്.. വേഗം കാര്യങ്ങൾ നീക്കൂ എന്ന രീതീയിൽ അഭിനയിക്കാൻ അക്ഷമയോടെ നിൽക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്.  വളരെ നല്ലൊരു അനുഭവം തന്നെയായിരുന്നു മമ്മൂക്കയോടൊപ്പം ഉള്ള ദിവസങ്ങൾ. ” രമേശ്‌ പിഷാരടിയുമായി മമ്മൂട്ടി ടൈംസ് പ്രതിനിധി ശരത് ചന്ദ്രൻ നടത്തിയ വിശദമായ അഭിമുഖം മമ്മൂട്ടി ടൈംസിന്റെ ഗാനഗന്ധർവൻ സ്‌പെഷ്യൽ പതിപ്പിൽ വായിക്കാം.
ഗാനഗന്ധർവൻ എന്ന സിനിമയുടെ കഥ പറയാൻ മമ്മൂട്ടിയോടൊപ്പം കോഴിക്കോട് വരെ കാറിൽ യാത്ര ചെയ്ത വിശേഷങ്ങളും ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളുമെല്ലാം പിഷാരടി വായനക്കാരുമായി പങ്കുവയ്ക്കുന്നു.
റിയലിസ്റ്റിക് കോമഡിയും കുടുംബബന്ധങ്ങളുടെ വൈകാരികതയും എല്ലാമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ തന്നെയാകും ഗാനഗന്ധർവൻ എന്ന് രമേശ്‌ പിഷാരടി ഉറപ്പ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A