ദുൽഖർ, സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവർ പ്രധാന വേഷങ്ങളിൽ.
ദുൽഖർ സൽമാൻ നിർമ്മിച്ചു സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 30 നു ചിത്രീകരണം ആരംഭിക്കും. സുരേഷ്‌ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, നസ്രിയ, കല്യാണി പ്രിയദർശൻ തുടങ്ങി വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്നു.
D Q പ്രൊഡക്ഷൻസിന്റെ മൂന്നാമത് ചിത്രമാണിത്. ആദ്യ പ്രൊഡക്ഷൻ ചിത്രമായ ഗ്രിഗറി നായകനായ ചിത്രം ഷൂട്ടിംഗ് പൂർത്തിയായി. രണ്ടാമത് ചിത്രമായ കുറുപ്പിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ദുൽഖർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. ചെന്നൈ ആയിരിക്കും പ്രധാന ലൊക്കേഷൻ.