ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ബോക്സോഫീസിൽ ഒട്ടേറെ റെക്കോർഡുകൾ തീർത്തുകൊണ്ട് മുന്നേറുകയാണ്. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പല കേന്ദ്രങ്ങളിലും 50 ശതമാനം ഒക്യുപെൻസിയിലാണ് ഷോ നടത്തിയതെങ്കിലും തിയേറ്ററുകളുടെ എണ്ണം കൂടിയതും ഷോ കൗണ്ടറുകൾ കൂടിയതും കുറുപ്പിന് റെക്കോർഡ് നേട്ടം കൈവരിക്കാൻ കഴിഞ്ഞു. കോവിഡ് മൂലം ആറുമാസക്കാലം അടഞ്ഞുകിടന്ന തിയേറ്ററുകളെല്ലാം രണ്ടാം തരംഗത്തിന് ശേഷം വീണ്ടും തുറന്നപ്പോൾ തിയേറ്റർ വ്യവസായത്തിന്റെ ഉണർവിന് ഏറെ കരുത്ത് പകരുന്നതായിരുന്നു കുറുപ്പിന്റെ സാന്നിധ്യം. പ്രേക്ഷകർ വീണ്ടും ആവേശത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കേരളത്തിലങ്ങോളമിങ്ങോളം കാണുന്നത്. തിയേറ്ററുകൾ ഈ സിനിമയെ ഒരു ഉത്സവമായാണ് ആഘോഷിച്ചത്. പല തിയേറ്ററുകളിലും പുതിയ റെക്കോർഡുകൾ കുറുപ്പ് സൃഷ്ടിച്ചു.
ചങ്ങരംകുളത്തെ മാർസ് സിനിമാസിൽ 70 മണിക്കൂർകൊണ്ട് 53 മാരത്തോൺ ഷോകൾ പ്രദർശിപ്പിച്ചു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇത് മലയാള സിനിമയിലെ നല്ല ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയും വലിയ ഒരു മാരത്തോൺ ഷോസ് ആദ്യമായിരിക്കാം.
” ഇതു വളരെ സന്തോഷം നൽകുന്ന ഒരു സംഭവമാണ്.ഇതൊരു ചരിത്രമാണ്. കാരണം കോവിഡിനെ ഈ പരിസ്ഥിതിയിൽ നിന്നുകൊണ്ടു പോലും 53 മാരത്തോൺ ഷോസ് കളിച്ചതിൽ മിക്ക ഷോയും 95-100 ഒക്യൂപെൻസിൽ ആണ് കളിച്ചത്.ഇതൊരു ചലഞ്ച് ആയി ഏറ്റെടുത്തുകൊണ്ടാണ് നമ്മൾ ചെയ്തത്. ” മാർസ് തിയേറ്റർ ഉടമ അജിത് മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.
