മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ചിത്രീകരണം പൂർത്തിയാകും മുൻപ് സാറ്റലൈറ്റ് വിൽപന നടത്തി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സൂര്യ ടി വിയാണ് വൻ തുക നൽകി ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിക്കുന്നു എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ.
നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസറായി മമ്മൂട്ടി എത്തുന്നു. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഗുഡ്‌വിൽ എന്റർട്ടെയിന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന അബ്രഹാമിന്റെ സന്തതികൾ ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.