ജോണി വാക്കറിലാണ് ഞാന്‍ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മമ്മൂക്കയെ പരിചയപ്പെടുന്നത്. 1992-ല്‍ മിസ്റ്റര്‍ ഇന്ത്യാ പട്ടം രണ്ടാമതും കരസ്ഥമാക്കുന്നതിനുള്ള തയ്യാറെടുക്കുന്നതിനിടയിലാണ് ജയരാജ് ജോണി വാക്കറിലേക്ക് ക്ഷണിക്കുന്നത്.
ഒരു ബോഡി ബില്‍ഡര്‍ കൂടിയായ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകം മമ്മൂക്കയുടെ ശരീര സൗന്ദര്യവും ഭക്ഷണ ക്രമീകരണവുമാണ്. സിനിമാ ആസ്വാധകന് എന്ന നിലയില്‍ മമ്മൂക്കയുടെ ചിത്രങ്ങളെ ഏറെ വിസ്മയത്തോടെ കണ്ടിരുന്നയാളാണ് ഞാന്‍. മമ്മൂക്കയുടെ അഭിനയത്തോടും കഥാപാത്രങ്ങളോടും വല്ലത്റ്റൊരു ഇഷ്ടം നേരത്തെ തന്നെ തോന്നിയിരുന്നു. പ്രത്യേകിച്ചും വടക്കന്‍ വീരഗാഥ പോലുള്ള ചിത്രങ്ങള്‍. അത്തരത്തിലുള്ളെ ഒരു മഹാ നടനോടൊപ്പം 25-ല്‍ പരം ചിത്രങ്ങളില്‍ കൂടെ അഭിനയിക്കാനും അടുത്തിടപഴകാനും കഴിഞ്ഞുവെന്നത് സന്തോഷവും ഒപ്പം അല്‍ഭുതവുമാണ്.
മമ്മൂക്കയോടൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമായ ഇന്ദ്രപ്രസ്ഥത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ അദ്ധേഹവുമായി കൂടുതല്‍ അടുക്കുന്നത്. മദ്രാസില്‍ നിന്നും ചെങ്കല്‍കോട്ട എന്ന സ്ഥലത്തേക്ക് നിത്യവും കാറിലാണ് ലൊക്കേഷനില്‍ പോയിരുന്നത്. മമ്മൂക്ക പോകുന്ന റൂട്ടിലാണ് എന്റെ ഹോട്ടല്‍. ചിത്രീകരണം കഴിഞ്ഞ് മമ്മൂക്കയോടൊപ്പമാണ് ഞന്‍ തിരിച്ച് ഹോട്ടലിലേക്ക് വരിക. തുടര്‍ച്ചയായ ആ യാത്രകളിലാണ് മമ്മൂക്കയുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നത്. ബോഡി ബില്‍ഡിംഗിനെ കുറിച്ചും വ്യായാമ രീതികളെക്കുറിച്ചും നല്ല അറിവ് അദ്ധേഹത്തിനുണ്ടെന്ന് അന്ന് എനിക്കു മനസ്സിലായില്. ഞങ്ങളുടെ അന്നത്ത് പ്രധാന സംസാരവിഷയം തന്നെ ബോഡി ബില്‍ഡിംഗായിരുന്നു.
ബോഡി ബില്‍ഡിംഗില്‍ രണ്ടു രീതികളാണ് പൊതുവെ പിന്തുടരാറുള്ളത്. ശരിക്കും ഭക്ഷണം കഴിച്ചശേഷം വ്യായാമം ചെയ്തുകൊണ്ട് ശരീര സൗന്ദര്യം നിലനിര്‍ത്തുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് ഭക്ഷണം ക്രമീകരിച്ച് വ്യായാം ചെയ്യുന്ന രീതി. ഇതില്‍ ആദ്യത്തേതാണ് എന്റെ രീതി. പക്ഷേ മമ്മൂക്ക സ്വീകരിക്കുന്നത് രണ്ടാമത് പറഞ്ഞ രീതിയാണ്. ആ രീതി സ്വീകരിക്കുന്നതുകൊണ്ടാണ് മമ്മൂക്കയുടെ ശരീര സൗന്ദര്യം ആകര്‍ഷകമായി നിലനിര്‍ത്താന്‍ കഴിയുന്നത്. പഴശ്ശിരാജയിലെ മമ്മൂക്കയുടെ ശരീര സൗന്ദര്യം ഏറെ ആകര്‍ഷകമാണ്. പക്ഷേ എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത് വടക്കന്‍ വീര്ഗാഥയിലെ ചന്തുവിന്റെ ശരീര സൗന്ദര്യമാണ്.
