ആക്ഷേപഹാസ്യം കൊണ്ടും അനുകരണ മികവുകൊണ്ടും വേദികളിൽ വിസ്മയം തീർത്ത ജയരാജ് വാര്യർ അഭിനേതാവ്, അവതാരകൻ കാരിക്കേച്ചിറിസ്റ്റ് എന്നീ നിലകളിൽ സജീവ സാന്നിധ്യമാണ്.മലയാളത്തിന്റെ മഹാ നടനൊപ്പവും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദി സയൻറ് എന്ന സിനിമയിലെ ജയരാജ് വാര്യർ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ച ഒന്നാണ്.
കഥാപാത്രങ്ങൾക്കു വേണ്ടി അലയുന്ന നടനാണെന്നാണ് മമ്മൂട്ടിയെക്കുറിച്ച് ജയരാജ് വാര്യർ പറയുന്നത്.എം ടിക്കോ അടൂരിനോ ജോഷിക്കോ തന്നെ ആവശ്യമില്ല, മറിച്ച് തനിക്കാണ് അവരെ ആവശ്യമെന്ന് മമ്മൂക്ക എപ്പോഴും പറയാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത മറ്റൊരു നടൻ ഇന്ത്യയിൽ കാണില്ലെന്നും ജയരാജ് വാര്യർ പറഞ്ഞു. ‘മീഡിയ മാർട്ട് എന്റർടൈൻമെന്റ്സ്’ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ സ്‌പെഷ്യൽ വീഡിയോയിലാണ് മമ്മൂട്ടിയെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ ജയരാജ് വാര്യർ പങ്കുവെച്ചത്