മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്ര തലങ്ങളിലേക്ക് എത്തിച്ച പ്രശസ്ത സംവിധായകനാണ് അടൂർ ഗോപാലകൃഷ്‌ണൻ. അടൂരിന്റെ സിനിമകളിൽ മുഖം കാണിക്കുക എന്നത് ഏതൊരു അഭിനേതാവിന്റെയും സ്വപ്നം കൂടിയാണ്. അടൂരിന്റെ രണ്ടു സിനിമകളിൽ നായകനായ ഒരേ ഒരു നടനെ മലയാളത്തിൽ ഉള്ളൂ… അത് മാറ്റരുമല്ല, മലയാളത്തിന്റെ മഹാനാടൻ മമ്മൂട്ടിയാണ്.
അനന്തരം, മതിലുകൾ, വിധേയൻ എന്നീ മൂന്നു അടൂർ സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്. ഇതിൽ രണ്ടു സിനിമകളിൽ നായകനായി. രണ്ടു ചിത്രങ്ങളിലെയും പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. ആദ്യമായി മമ്മൂട്ടിയെ തേടിയെത്തിയ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മതിലുകളിലെ ബഷീറിനെയും വടക്കൻ വീരഗാഥയിലെ ചന്തുവിനെയും അവതരിപ്പിച്ചതിലൂടെയേയിരുന്നു.
ഇപ്പോഴിതാ, താൻ മറ്റാർക്കും നൽകാതിരുന്ന ഒരു സൗകര്യം മമ്മൂട്ടിയ്ക്കു മാത്രം ചെയ്തുകൊടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. അതും മമ്മൂട്ടി ആവശ്യപ്പെട്ടത് പ്രകാരം ഒരു എക്സപ്‌ഷൻ വേണമെന്ന് വളരെ ആഗ്രഹത്തോടെ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് മാത്രം ആ ഇളവ് കൊടുത്ത കാര്യമാണ് അടൂർ വെളിപ്പെടുത്തുന്നത്.
അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മമ്മൂട്ടിക്ക് മാത്രം മതിലുകള്‍ എന്ന ചിത്രത്തില്‍ ഇളവ് നല്‍കിയ അനുഭവമാണ് അടൂർ പങ്കുവച്ചത്. ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത്, അതിനാല്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ തരണം, ഒരു എക്‌സപ്ഷന്‍ ചെയ്യണം എന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്‌സപ്ഷനാണ് എന്നുപറഞ്ഞ് തിരക്കഥ വായിക്കാന്‍ കൊടുത്തു. അതുവായിച്ച് സ്‌ക്രിപ്റ്റ് മടക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ വളരെ ആവേശത്തിലായിരുന്നുവെന്നും അടൂര്‍ പറയുന്നു. ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് പാവനാത്മ കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ വിര്‍ച്വല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതിലുകള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ മമ്മൂട്ടി വളരെയേറെ ആഗ്രഹം പ്രകടിപ്പിച്ചു. സാറ് കാണിക്കില്ലെന്നറിയാം. എന്നാലും ഒന്ന് കാണിക്കണം, ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ ഞാന്‍ അവതരിപ്പിക്കേണ്ടത്, തിരക്കഥ തന്നാല്‍ കൊള്ളാം, ഒരു എക്‌സപ്ഷന്‍ ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്‌സപ്ഷന്‍ എന്നുപറഞ്ഞാണ് തിരക്കഥ വായിക്കാന്‍ കൊടുത്തത്. ഭയങ്കര ത്രില്‍ഡ് ആയിട്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് മടക്കിത്തന്നത്. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്‌സൈറ്റഡായിരുന്നു. ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടി വളരെ നാച്ചുറലായി വന്ന നടനാണ്. ആ രീതിയില്‍ സൗന്ദര്യമുള്ള വ്യക്തി എന്ന നിലയില്‍. കൂടാതെ ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നത്.