Connect with us

Hi, what are you looking for?

Star Chats

മമ്മൂട്ടി വേറെ ലെവൽ.വടക്കൻ വീരഗാഥ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ – അഡ്വ ജയശങ്കർ

മാധ്യമ രംഗത്തെ സജീവ സാന്നിദ്ധ്യമായ വ്യക്തിത്വമാണ് അഡ്വ ജയശങ്കർ. 1996 മുതൽ 2000 വരെ കേരള ഹൈക്കോടതിയിലെ പ്ലീഡർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.കോളമിസ്റ്, പ്രാസംഗികൻ. ചാനൽ അവതാരകൻ എന്നീ നിലകളിൽ നിറഞ്ഞു നിൽക്കുന്ന ജയശങ്കർ തന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ച് ‘മൂവി മിറർ ‘ എന്ന മാധ്യമവുമായി സംസാരിക്കവേ തനിക്ക് വക്കീലാകാൻ പ്രചോദനമായത് സിനിമയാണ് എന്ന് പറഞ്ഞു.താരങ്ങളേക്കാൾ സംവിധായകർക്ക് പ്രാധാന്യം കൽപിച്ചിരുന്ന ഒരുകാലം മലയാള സിനിമയ്ക്കുണ്ടായിരുന്നുവെന്നും സിനിമകൾ സംവിധായകരുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് പദ്മരാജനും ഭരതനും ഐ വി ശശിയും തുടങ്ങി അടൂരും ജോഷിയും വരെ ആ കാലഘട്ടത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമുള്ള തന്റെ ഇഷ്ടങ്ങളെക്കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിൽ മനസ്സ് തുറന്നിട്ടുണ്ട്.വൈവിധ്യമാർന്ന റോളുകൾ ഇങ്ങനെ അസാദ്ധ്യമികവോടെ അനായാസകരമായി ചെയ്യുന്ന നടൻമാർ അപൂർവ്വമാണെന്നാണ് മമ്മൂട്ടിയെക്കുറിച്ച് അഡ്വ ജയശങ്കർ പറയുന്നത്. ഓരോ സിനിമയിലും കൂടുതൽ മെച്ചപ്പെട്ടു വരുന്ന മമ്മൂട്ടിയെയാണ് നമുക്കെന്നും കാണാൻ കഴിയുക .തനിയാവർത്തനം, യവനിക, കൂടെവിടെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, വിധേയൻ, പൊന്തൻ മാട, ഇൻസ്പെക്ടർ ബൽറാം ഇവയെല്ലാം ഏറെ ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾ.

വടക്കൻ വീരഗാഥ മലയാളത്തിലെ എല്ലാം തികഞ്ഞ ചിത്രങ്ങളിലൊന്ന്. എട്ടു തവണ ആ ചിത്രം കണ്ടിട്ടുണ്ട്. അതിന്റെ ടെക്നിക്കൽ പെർഫെക്ഷൻ, ശബ്ദ ലേഖനം, ലൈറ്റിംഗ്, ഛായാഗ്രഹണം തുടങ്ങി സംഘട്ടന രംഗങ്ങൾ വരെ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നത്. മമ്മൂട്ടി മുതൽ ക്യാപ്റ്റൻ രാജുവരെ അവരവരുടെ റോളുകൾ ഏറ്റവും ഭദ്രമാക്കിയ ചിത്രം. വടക്കൻ പാട്ടിലെ യഥാർത്ഥ ചന്തു നാം കേട്ടറിഞ്ഞത്ര ക്രൂരനായിരുന്നില്ല. ആരോമലിനു താരപരിവേഷം ചമച്ചുനൽകിയപ്പോൾ ചന്തുവിനു സ്വാഭാവികമായും ചാർത്തികിട്ടിയത് പ്രതിനായക പരിവേഷം. ക്രൗര്യം അയാളുടെ ഭാവങ്ങളിൽ ഒന്നുമാത്രമായിരുന്നുവെന്നു എം ടിക്കുള്ള തിരിച്ചറിവാണ് ഈ ചിത്രത്തിന്റെ പിറവിക്കാധാരം. അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും ഇത് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ -ഒരിക്കൽ ഓസ്‌ട്രേലിയയിൽ നിന്ന് വരുന്നവഴി സിംഗപ്പൂർ എയർപോർട്ടിൽ വെച്ച് മമ്മൂട്ടിയെ കണ്ടു. സംസാരിക്കാൻ മടിച്ചു താൻ മാറിനിന്നപ്പോൾ ഇങ്ങോട്ടുവന്നു വിശേഷങ്ങൾ ചോദിച്ചു മമ്മൂട്ടി. ആരാധകർ സെൽഫി എടുക്കാൻ ബഹളം കൂട്ടുന്നത് കണ്ട്‌ ‘എനിക്ക് സെൽഫി എടുക്കാനറിയില്ല’ എന്ന് പറഞ്ഞപ്പോൾ തന്റെ ഫോൺ വാങ്ങി ഒപ്പം നിന്ന് സെൽഫി എടുത്തു തന്നു അദ്ദേഹം. ശേഷം മമ്മൂട്ടി സ്റ്റൈലിൽ ഒരു ഉപദേശവും ..
ഈ കാലത്ത് സെൽഫി എടുക്കാൻ അറിയില്ല എന്ന് പറയുന്നത് വലിയൊരു കുറവാണ് കേട്ടോ എന്ന്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A