Connect with us

Hi, what are you looking for?

Trending

“എനിക്കൊന്നു കാണണം ഇവനെ..അതുൽ സജീവിനെ..” മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാരെയും സലിം കുമാറിന്റെ അഡ്വ.മുകുന്ദനുണ്ണിയെയും ‘വച്ചുമാറിയ’ ട്രോളർ സജീവിനെ തേടി സാക്ഷാൽ സലിം കുമാർ!

രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ഞൊടിയിടയിൽ രസികൻ ട്രോൾ വീഡിയോകൾ തലങ്ങും വിലങ്ങും പറന്നു നടക്കുന്ന കാലമാണ്‌ ഈ സോഷ്യൽ മീഡിയ യുഗം.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോളൻ വീഡിയോയുടെ അമരക്കാരനെ തേടി സാക്ഷാൽ നടൻ സലിം കുമാർ തന്നെ രംഗത്തെത്തിയിരിക്കുന്നു.
സംഗതി അല്പം ‘തല’ ഉപയോഗിച്ചു തന്നെ വർക്ക് ചെയ്ത ഒരു ട്രോൾ വീഡിയോ തന്നെയാണത്.
നരസിംഹത്തിൽ കേവലം പത്തു മിനിട്ട് കോടതി സീനിൽ പ്രത്യക്ഷപ്പെട്ട് നായകനോളം കൈയടി വാങ്ങിപ്പോയ മമ്മൂട്ടിയുടെ അഡ്വ. നന്ദഗോപാൽ മാരാരെയും മീശമാധവനിൽ നമ്മെ ഏറെ ചിരിപ്പിച്ച സലിം കുമാറിന്റെ അഡ്വ. മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെയും പരസ്പരം ‘വച്ചുമാറി’ അതുൽ സജീവൻ എന്ന ട്രോളർ ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്‌.
വളരെ സമർത്ഥമായാണ്‌ ഈ രണ്ടു കഥാപാത്രങ്ങളെയും തമ്മിൽ മാറ്റിയിരിക്കുന്നത്. നരസിംഹത്തിലെ മമ്മൂട്ടിയുടെ കഥാപാത്ര പരിസരത്ത് മീശമാധവനിലെ സലിം കുമാറിന്റെ രസികൻ വക്കീൽ വന്നാൽ എന്താകും അവസ്ഥ? ചിരിക്കാൻ വേറെ എവിടെയെങ്കിലും പോകണോ?
എന്നാൽ ഉസ്താദ്തി ഹോട്ടലിൽ തിലകൻ, ദുൽഖറിനോട് പറയുന്ന പോലെ ഇതൊന്ന് തിരിച്ച് ആലോചിച്ചു നോക്കിയേ…

മീശമാധവനിലെ സലിം കുമാറിന്റെ അഡ്വ മുകുന്ദനുണ്ണിയുടെ കഥാപാത്ര പരിസരത്ത് ചടുലമായ ഇഗ്ലീഷ്  പറയുന്ന നരസിംഹത്തിലെ നന്ദഗോപാൽ മാരാർ വന്നാൽ? സംഗതി പൊളിക്കില്ലേ… അത് തന്നെയാണ്‌ ഈ ട്രോൾ വീഡിയോയുടെ പ്രത്യേകതയും.

എന്തായാലും ഈ വീഡിയോ ട്രോളറെ  അന്വേഷിച്ച് അഡ്വ.മുകുന്ദനുണ്ണിയായി നമ്മെ ചിരിപ്പിച്ച സാക്ഷാൽ സലിം കുമാർ തന്റെ ഫേസ് ബുക്ക് പാജിൽ പോസ്റ്റിട്ടതോടെയാണ്‌ സംഭവം കൂടുതൽ ചർച്ചാവിഷയവും വൈറലുമാകുന്നത്.
“എനിക്കൊന്നു കാണണം ഇവനെ, അതുൽ സജീവിനെ. ചില കളികൾ പഠിക്കാനും, ചിലത് പഠിപ്പിക്കാനും”
എന്നു പറഞ്ഞുകൊണ്ടാണ്‌ സലിം കുമാർ തന്റെ ഫേസ് ബുക്ക് പേജിൽ അതുൽ സജീവിന്റെ വീഡിയോയും ലിങ്കും ഷെയർ ചെയ്തതിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles