ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനുശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ബിലാത്തി കഥ’. രഞ്ജിത്താണ് ബിലാത്തി കഥയുടെ സംവിധായകന്‍. സേതുവാണ് ഈ രഞ്ജിത്ത് ചിത്രത്തിനുവേണ്ടി കഥയും, തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനേയും, അനുസിത്താരയേയും കേന്ദ്രകഥാപാത്രമാക്കിയാണ് ബിലാത്തി കഥ രഞ്ജിത്ത് ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീട് ലാലിന്‍റെ കഥാപാത്രം ഇതിലേക്ക് എത്തിച്ചേരുകയായിരുന്നു. ആദ്യം ചെറിയ വേഷമായിരുന്നെങ്കിലും പിന്നീട് കഥാഗതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ലാലിന്‍റെ കഥാപാത്രത്തിനും തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്.
ലണ്ടനാണ് ബിലാത്തി കഥയുടെ പ്രധാന ലൊക്കേഷന്‍. മെയ് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ജുവല്‍മേരി, കനിഹ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ വി.എം. വിനുവും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
ബിലാത്തി കഥയ്ക്കുശേഷം മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത് ലൂസിഫറിലാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മുരളിഗോപിയാണ് ലൂസിഫറിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്