Connect with us

Hi, what are you looking for?

Latest News

“കുടുംബ സദസുകളുടെ സ്വീകാര്യത നേടുകയെന്നത് വെല്ലുവിളിയാണ്” – അനൂപ് സത്യൻ

കുടുംബ ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ സംവിധായകർ നിരവധിയാണ്. പുതു തലമുറയിൽ നിന്ന് ഇത്തരത്തിൽ ഒരു ഫാമിലി എന്റെർറ്റൈനറുമായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് അനൂപ് സത്യൻ. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ദുൽഖർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വിജയത്തുടക്കം കുറിച്ച അനൂപ് മലയാള സിനിമയക്ക് ഒരു വാഗ്ദാനം ആകുമെന്നാണ് പ്രേഷകരും നിരൂപകരും വിലയിരുത്തുന്നത്. കുടുംബ സദസുകളുടെ സ്വീകാര്യത നേടിയെടുക്കുക എന്നത് ശ്രമകമാണെന്ന് മമ്മൂട്ടി ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അനൂപ് സൂചിപ്പിച്ചു. വ്യത്യസ്ത അഭിരുചികൾ ഉള്ളവരായിരിക്കും കുടുംബത്തിൽ ഉണ്ടാവുക. ഇവർക്ക് ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ ഒരു സിനിമ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ഇമോഷൻസ് നന്നായി കണക്ട് ആകുന്ന രീതിയിൽ തിരക്കഥയിലും സംവിധാനത്തിലുമടക്കം കയ്യടക്കം പുലർത്താൻ കഴിഞ്ഞതുകൊണ്ടാണ് പല സിനിമകളും കാലമേറെ കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായി നിലനിൽക്കുന്നതെന്നും അനൂപ് പറഞ്ഞു.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ പ്രേക്ഷകർക്കു പ്രിയപ്പെട്ടതായി മാറിയതിൽ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾക്ക് വലിയ സ്ഥാനമുണ്ടെന്നാണ് സംവിധായകന്റെ പക്ഷം. ഏറെ അനുഭവപരിചയമുള്ള, ഒരുപാട് ഗംഭീര കഥാപാത്രങ്ങളെ അനശ്വരമാക്കിയ ശോഭന, സുരേഷ് ഗോപി, കെ.പി.ലളിത, ഉർവശി തുടങ്ങിയവരുടെ സാന്നിധ്യം സിനിമയ്ക്ക് ഏറെ സഹായകമായി. നിർമാതാവ് എന്ന നിലയിൽ ദുൽഖറിന്റെ പിന്തുണയും പ്രത്യേകം എടുത്തു പറയണം. മലയാളികൾക്ക് നിത്യഹരിതങ്ങളായ സിനിമകൾ സമ്മാനിച്ച പ്രിയദർശൻ, പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ഷറഫ് തുടങ്ങിയവർ അടക്കം സിനിമയെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞു എന്നത് സന്തോഷവും അഭിമാനവും പകരുന്നു. മുൻപ് ചിത്രീകരിച്ച ഒരു ഡോക്യുമെന്ററിയുടെ ജോലികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അനൂപ് ഇപ്പോൾ. അച്ഛൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സിനിമയ്ക്കായി മുൻപ് ആലോചിച്ച ഒരു ത്രെഡ് വികസിപ്പിക്കണം എന്നാണ് അനൂപ് മറുപടി നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles