അൻവർ റഷീദ് വീണ്ടും നിർമ്മാതാവിന്റെ റോളിൽ എത്തുന്ന ചിത്രമാണ് വലിയ പെരുന്നാൾ. ഷെയിൻ നിഗം, സൗബിൻ ഷാഹിർ, ജോജു ജോർജ്ജ് എന്നിവർ നായകന്മാരാകുന്ന ചിത്രം നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്യുന്നു. വിനായകൻ, അലന്സിയർ, അതുൽ കുൽക്കർണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
അൻവർ റഷീദും മോനിഷ രാജീവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
2019 ഈദ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.