‘വർഷം’ എന്ന ചിത്രത്തിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന മമ്മൂട്ടി -ആശാ ശരത് ജോഡി വീണ്ടും ഒന്നിക്കുന്നു. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നീണ്ട ഇടവേളയ്ക്കുശേഷം നിർമ്മിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുകയാണ് ആശാ ശരത്.
കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാം തവണയും ഒന്നിക്കുന്ന സിബിഐ പരമ്പര ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് തുടങ്ങാൻ പ്ലാൻ ചെയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
സായ്കുമാർ,രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ദി പ്രീസ്റ്റിന് ക്യാമറ ചലിപ്പിച്ച അഖിൽ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ.
അമൽ നീരദ് ന്റെ ഭീഷ്മ പർവം, മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന പുഴു എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാകും മമ്മൂട്ടി സിബിഐ അഞ്ചിൽ ജോയിൻ ചെയുക.