Connect with us

Hi, what are you looking for?

Film News

ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’; പഴമയുടെ പ്രൗഢിയിൽ കേന്ദ്രകഥാപാത്രം റെ‍ഡി !

ആസിഫ് അലി നായകനാകുന്ന ’മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം റെഡിയായി. 1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മലപ്പുറത്തെ ഓൺറോഡ് അം​ഗങ്ങളാണ് പഴമയുടെ പ്രൗഢിയിൽ കാർ പുതുക്കിയെടുത്തത്. ആസിഫ് അലിയും നിർമാതാവ് മണിയൻപിള്ള രാജുവും സംവിധായകൻ സേതുവും തിങ്കളാഴ്ച ബോഡി ഷോപ്പിലെത്തി കാർ ഏറ്റുവാങ്ങി.

ഷൂട്ടിം​ഗിനായി ഈ കാർ കണ്ടെത്തിയെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വെല്ലുവിളിയായി. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇതിനായി ഓൺറോഡ് ടീമിനെ ഏൽപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള പാർട്‌സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി ഇവർ പുതുക്കിയെടുത്തത്.

ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യംനൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റർ നേരത്തേ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A