Connect with us

Hi, what are you looking for?

Star Chats

വ്യത്യസ്ത ചിത്രം, മമ്മൂക്കയുടെ കഥാപാത്രവും വേറിട്ടത് – നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് അശോകന്‍

ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രമാണ്.മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമായ ഈ സിനിമയിൽ മമ്മൂട്ടിയും അശോകനും 30 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്നതും പ്രത്യേകതയാണ്. ഭരതന്റെ എവർഗ്രീൻ ക്ലാസിക്ക് ചിത്രമായ അമരത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന സന്തോഷവും സിനിമയെ കുറിച്ചും അശോകന്‍ മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

ഇത് വരെ ചെയ്ത സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്മാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തില്‍ മമ്മൂക്ക ഇതുവരെ കാണാത്ത റോളിലാണ് എത്തുന്നതെന്നും അശോകന്‍ പറഞ്ഞു.30 വര്‍ഷത്തിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും ത്രില്ലുമുണ്ട്.സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിലെ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്, എന്റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് തന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണെന്നും അശോകന്‍ സൂചിപ്പിച്ചു.

പളനിയിൽ ഒറ്റ ഷെഡ്യൂളിൽ ഈ ചിത്രം പൂർത്തിയാകും.പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറമാന്‍. ആരാധകരും സിനിമാ പ്രേമികളും ഏറെ ആകംകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles