Connect with us

Hi, what are you looking for?

Fans Corner

അട്ടപ്പാടിയിലെ മധുവിന്റെ പേരിൽ സംസ്ഥാനതലത്തിൽ കബഡി മത്സരവുമായി തമിഴ് നാട്ടിലെ മമ്മൂട്ടി ആരാധകർ

കോയമ്പത്തൂർ :അട്ടപ്പടിയിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സ്മരണാർത്ഥം കബഡി മത്സരവും എവർറോളിംഗ് ട്രോഫിയും ഏർപ്പെടുത്തി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്ററണാഷനലിന്റെ തമിഴ് നാട് ഘടകം. മധുവിനെ മമ്മൂട്ടി വിശേഷിപ്പിച്ചതിനെ അനുസ്മരിപ്പിക്കും വിധം “”നമത് തമ്പി മധുവിൻ നിനൈവഗാ “( നമ്മുടെ അനിയൻ മധുവിന്റെ ഓർമ്മക്കായി )എന്ന പേരിലാണ് വിജയികൾക്കുള്ള ട്രോഫി യുടെ പേര് നൽകിയിരിക്കുന്നത്.കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.മെയ്‌ 8 ന് രാവിലെ 9ന്‌ മത്സരങ്ങൾ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ സംസ്ഥാന പ്രസിഡന്റ് ബാലു മോഹനും രക്ഷധികാരി നെബു മാത്യുവും അറിയിച്ചു. മത്സരങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ 09487389031 എന്ന നമ്പറിൽ ലഭ്യമാണ്.

നേരത്തെ മധുവിന്റെ കേസ് നടത്തിപ്പിന്‌ സഹായവുമായി നടൻ മമ്മൂട്ടി രംഗത്ത് വന്നിരുന്നു.ചെന്നൈ /കൊച്ചി ഹൈ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. നന്ദകുമാറിനെ ഇതിനിയായി ചുമതലപ്പെടുത്തിയിരുന്നു.മധുവിന്റെ കുടുംബത്തിന്റെ നിയമോപദേശകാനായി ഇപ്പോൾ അദ്ദേഹം സേവനം ചെയ്ത് വരികയാണ്.

മമ്മൂട്ടിയുടെ ഈ നടപടിക്ക് തമിഴ് നാട്ടിൽ വലിയ പിന്തുണ ആണ് ലഭിച്ചിരുന്നത്. പ്രമുഖ തമിഴ് മാധ്യമങ്ങൾ എല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തിരുന്നത്. എന്തായാലും മധുവിന്റെ പേരിൽ ഇങ്ങനെ ഒരു ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത് തന്നെ ഇത് ആദ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles