അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി ടി പി ഫെലിനി സംവിധാനം ചെയുന്ന ഒറ്റ് എന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറഫും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ ജാക്കി ഷെറഫ് ചിത്രത്തിൽ ജോയിൻ ചെയ്യും.
ഒരേസമയം തമിഴ്ലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് നിർമ്മിക്കുന്നത്.

തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ടി പി ഫെലിനിയും ആഗസ്റ്റ് സിനിമാസും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവ, മംഗലാപുരം എന്നിവിടങ്ങളിലാണ്.
അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ, ജാക്കി ഷെറഫ് എന്നിവർക്ക് പുറമെ ആര്യ, ഇഷാ റെബ്ബാ, ഷാജി നടേശൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. എസ് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആര് റഹ്മാന്റെ മരുമകൻ എ എച്ച് ഖാഷിഫ് ആണ്. റോഡ് മൂവി വിഭാഗത്തിൽ ഒരുക്കുന്ന ഈ ത്രില്ലർ ചിത്രം ആഗസ്റ്റ് സിനിമാസ് തിയേറ്ററുകളിൽ എത്തിക്കും.