മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ പ്രകമ്പനം സൃഷിടിച്ച ‘ഭീഷ്മപർവ്വം’ ബോക്സ്ഓഫീസിൽ വൻ ഹിറ്റായി മാറി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു. ചിത്രം 115 കോടിയും കടന്നാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് കൂടി സ്വന്തമാക്കുകയാണ് ‘ഭീഷ്മപർവ്വം’. മികച്ച പ്രതികരണമാണ് ഭീഷമയ്ക്ക് ആഗോളതലത്തിൽ നിന്ന് ലഭിക്കുന്നത്. ചിത്രം ഒന്നിൽ തവണ കണ്ട ആരാധകരാണ് കൂടുതൽ. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ആഗോളതലത്തിൽ ഭീഷ്മപർവ്വത്തിന്റെ ബോക്സോഫീസ് കളക്ഷൻ പുറത്തുവിട്ടത്.
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്‌ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിന്റെ ഫോട്ടോ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല.
14 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടർച്ചയായ ബിലാൽ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ഭീഷ്മയ്ക്ക് ലഭിക്കുന്നത്.
ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ,ഫർഹാൻ ഫാസിൽ, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരക്കുന്നത്.അതേസമയം ‘ഭീഷ്മപർവ്വം’ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ആരാധകർക്ക് മുന്നിൽ എത്തുക. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ഹോട്ട്സ്റ്റാറിലൂടെ പുറത്തുവിട്ടിരുന്നു. മലയാളി പ്രേക്ഷികർക്കിടയിൽ ഇതിനോടകം തന്നെ ഭീഷ്മപർവ്വം സിനിമയും അതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊക്കെ തരംഗമായി മാറിക്കഴിഞ്ഞു. ‘ബി നൊട്ടോറിയസ്’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. സിനിമയുടെ മേക്കിങ്ങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
