അഭിനയകലയുടെ ഭീഷമാചാര്യൻ പത്മശ്രീ മമ്മൂട്ടി നായകനാകുന്ന അമൽ നീരദിന്റെ ‘ഭീഷ്മ പർവം’ ചിത്രീകരണം തുടങ്ങുന്നു.
മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആക്ഷൻ ചിത്രമായ ബിഗ് ബി യ്ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്മ പർവത്തിൽ മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെയും തമിഴ്ലെയും പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
കോവിഡ് ലോക് ഡൌൺ തീർത്ത നീണ്ട ഇടവേളക്കു ശേഷം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഭീഷ്മപർവം.
ഇതേ സമയം മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് അടുത്ത മാസം നാലിനു തിയേറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് സംവിധാനം.
ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ഒരിക്കിയ വൺ ആണ് റിലീസിന് തയ്യാറെടുത്തു നിൽക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. റംസാൻ ചിത്രമായി വൺ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.