Connect with us

Hi, what are you looking for?

BOX Office

മമ്മൂട്ടിയുടെ ഭീഷ്‌മപർവം ഓസ്‌ട്രേലയിയൻ അവകാശത്തുകയ്ക്ക് സർവ്വകാല റെക്കോർഡ്!

ഗോൾഡ്കോസ്റ്റ് : മലയാള സിനിമയിലെ സർവ്വകാല ഹിറ്റുകളിലേക്ക് സ്ഥാനം പിടിക്കാനുള്ള യാത്രയിലാണ് മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്‌മ. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ഈ സിനിമ ഓവർ സീസ് ബിസിനസ്സിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.

ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ “കോപ്പി റൈറ്റ് “തുകയാണ് ആസ്‌ട്രേലിയ ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് കോളിവുഡ് മേഖലയിലെ വമ്പൻ ചിത്രങ്ങൾ മാത്രം വിതരണം ചെയ്യുന്ന എം കെ യെസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയത്. ഇന്ത്യൻ ഭാഷകളിൽ നിലവിൽ തിയേറ്ററിൽ ഉള്ള സിനിമകളിൽ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ഭീഷ്‌മയുടെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണം ആണ് തങ്ങൾക്ക് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ യാണ് സിനിമക്കായി കാത്തിരിക്കുന്നത്, അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തെയ്യാറാവുന്നതെന്ന് താസ് നവനീത് രാജ് വ്യക്തമാക്കി.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററും മെൽബൺ ആസ്ഥാനമായ മലയാള സിനിമ വിതരണ കമ്പനി ആയ “മാസ്സ് മെൽബണും എം കെ എസിനെ സഹായിക്കാനായി രംഗത്തുണ്ട്. ഈ വാരം ആദ്യം തന്നെ ആദ്യ ഘട്ട തിയേറ്റർ ലിസ്റ്റ് പുറത്ത് വിടുമെന്ന് വിതരണക്കാർ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles