മലയാള സിനിമ കണ്ടു ശീലിച്ച ആക്‌ഷൻ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തതയോടെയായിരുന്നു അമൽ നീരദ് – മമ്മൂട്ടി – ഉണ്ണി ആർ കൂട്ടുകെട്ടിൽ പിറന്ന ‘ബിഗ് ബി’. മമ്മൂട്ടി എന്ന മഹാ നടനെയെയും മലയാള സിനിമയെയും കുറിച്ച് അതുവരെ ഉണ്ടായിരുന്ന മുനിവിധികളെയെല്ല്ലാം അപ്പാടെ തിരുത്തികുറിക്കപ്പെട്ട നാഴികക്കല്ലായിരുന്നു 2007ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’. മേരി ടീച്ചറുടെയും വളർത്തു മക്കളുടെയും കഥ പറഞ്ഞ ‘ബിഗ് ബി’യിൽ ‘ബിലാൽ’ എന്ന അധോലോക നായകനായി എത്തിയ മമ്മൂട്ടിയുടെ കഥാപാത്രം യുവാക്കളുടെ ഹരമായി മാറുകയും ചെയ്തിരുന്നു.
‘ബിഗ് ബി’ പിറന്നിട്ട് ഇന്നേക്ക് 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു, എന്നാൽ ഇന്നും ഇഷ്ട കഥാപാത്രമായി ‘ബിലാൽ’ തലയെടുപ്പോടെ പ്രേക്ഷകമനസ്സുകളിൽ തുടരുന്നു. വർഷങ്ങൾക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കിൽ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബിലാൽ’ എന്ന കഥാപാത്രത്തിനായാണ്. അത്രയേറെ യുവാക്കളെ സ്വാധീനിച്ച കഥാപാത്രമായിരുന്നു ‘ബിഗ് ബി’യിലെ ബിലാൽ. മലയാള സിനിമയിൽ ഇതാദ്യമാണ് ഒരു സംവിധായകന്റെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി നിരന്തരം പ്രേക്ഷകർ ആവശ്യപ്പെടുന്നതും.
‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കും എന്ന അഭ്യൂഹങ്ങൾക്കും വർഷങ്ങളുടെ പഴക്കം ഉണ്ട് പക്ഷെ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ പ്രേക്ഷകരെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ഏറ്റവും പുതിയ വാർത്തയാണ് അടുത്ത നാളുകളിൽ സോഷ്യൽ മീഡിയകൾ സാക്ഷ്യം വഹിച്ചത്. അതെ, മേരി ടീച്ചറുടെ മൂത്ത മകൻ, ചങ്കുറപ്പിന്റെയും.. ചങ്കൂറ്റത്തിന്റെയും പ്രതിരൂപമായ ബിലാൽ തിരശ്ശീലയിലേയ്ക്ക് വീണ്ടും എത്തുകയാണ്. മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിച്ച ‘ബിഗ് ബി’ യുടെ രണ്ടാം ഭാഗവും ഒരുക്കുന്നത് സ്റ്റൈലിഷ് ചിത്രങ്ങളുടെ അമരക്കാരൻ അമൽ നീരദ് തന്നെയാണ്. മാർച്ച് മാസത്തോടെ ‘ബിലാലി’ന്റെ ചിത്രീകരണം തുടങ്ങുമെന്ന് അണിയറക്കാർ മമ്മൂട്ടി ടൈംസിനെ അറിയിച്ചു. ഏപ്രിൽ അവസാനം വരെ മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കും. ശേഷം സത്യൻ അന്തിക്കാടിന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം വീണ്ടും ‘ബിലാലി’ൽ മെഗാസ്റ്റാർ ജോയിൻ ചെയ്യും. പൂജ റിലീസായിട്ടാണ് ബിലാൽ തീയറ്ററുകളിൽ എത്തുക. മഹാനടൻ വീണ്ടും ‘ബിലാലാ’യി തീയറ്ററുകളിൽ എത്തുമ്പോൾ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വരവേൽപ്പാകും പ്രേക്ഷകർ നൽകുക എന്ന് തീർച്ച. കാത്തിരിക്കാം ആ അവതാരത്തെ ബിഗ് സ്‌ക്രീനിൽ വീണ്ടും കാണുവാൻ.