മലയാള സിനിമ കണ്ട എക്കാലത്തെയും ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങളുടെ മുൻനിരയിലാണ് വാത്സല്യത്തിന്റെ സ്ഥാനം. ലോഹിതദാസ് എന്ന അത്ഭുത പ്രതിഭയുടെ തൂലികയിൽ പിറന്ന വാത്സല്യം 27 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കൊച്ചിൻ ഹനീഫയുടെ സംവിധാന മികവ് കൊണ്ട് കൂടിയാണ്. മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻ നായർ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. കുടുംബത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച അധ്വാനശീലനായ കര്‍ഷകനായി,സ്നേഹംനിറഞ്ഞ വല്യേട്ടനായി മമ്മൂട്ടിയുടെ രാഘവൻ നായർ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നപ്പോൾ സഹ കഥാപാത്രങ്ങളും കയ്യടി നേടി. വൈകാരികമായ രംഗങ്ങളിൽ പ്രേക്ഷകന്റെയും തൊണ്ടയിടറിപ്പിക്കുംവിധം അഭിനയവും ഡയലോഗ് മോഡുലേഷനും കൊണ്ട് മമ്മൂട്ടി മേലേടത്തു രാഘവൻ നായരെ അനശ്വരമാക്കി.
ഡോൺ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇരട്ടച്ചങ്ക്’ എന്ന പുസ്തകത്തിലെ കുറിപ്പിൽ വാത്സല്യം തീയേറ്ററിൽ കണ്ട അനുഭവം പ്രശസ്ത തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ ഇങ്ങനെ പങ്കുവെയ്ക്കുന്നു – “പത്താം ക്ലാസ്സിലെ അവധിക്ക് പയ്യന്നൂരുള്ള ഏതോ തീയേറ്ററിൽ നിന്ന് വാത്സല്യം കാണുമ്പോൾ അധ്യാപികയായ ചിറ്റയ്ക്ക് ഞാൻ കരയില്ല എന്ന് ഒരു സുഗ്രീവാജ്ഞ കൊടുത്തിരുന്നു.പക്ഷേ സ്വയം മങ്കി കിംഗ് ആയതു മിച്ചം.മേലേടത്ത് രാഘവൻ നായർ സെന്റിയടിപ്പിച്ചു കൊന്നു കളഞ്ഞു.പിഴിഞ്ഞാൽ ഒരു ദിവസം ചെടി നനയ്ക്കാനുള്ള വെള്ളം കിട്ടുന്ന പരുവത്തിൽ എന്റെ ഷർട്ടിന്റെ രണ്ടു കൈകളും മായച്ചിറ്റയുടെ സാരിയുടെ മുന്താണി മൊത്തവും കണ്ണീരിൽ കുതിർന്നു പോയിരുന്നു പടം കണ്ടിറങ്ങുമ്പോൾ”.
തീയേറ്ററിൽ നിന്ന് കണ്ട മമ്മൂട്ടി സിനിമകളെക്കുറിച്ചുള്ള അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവെയ്ക്കാം. കുറിപ്പുകൾ നിങ്ങളുടെ പേരിൽ മമ്മൂട്ടി ടൈംസ് വെബ്സൈറ്റിലും തീയേറ്ററിൽ നിന്ന് കണ്ട മമ്മൂട്ടി സിനിമകളെക്കുറിച്ചുള്ള അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവെയ്ക്കാം. കുറിപ്പുകൾ നിങ്ങളുടെ പേരിൽ മമ്മൂട്ടി ടൈംസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
—————————————————————————————————————
ആദ്യമായി തിയ്യറ്ററില്‍ നിന്നും കണ്ട മമ്മൂട്ടി ചിത്രത്തിന്റെ അനുഭവങ്ങള്‍ ഒരു സ്റ്റോറി രൂപത്തില്‍ ഞങ്ങളുമായി പങ്കുവെക്കാം,തിരഞ്ഞെടുക്കുന്ന സ്‌റ്റോറികള്‍ മമ്മൂട്ടി ടൈംസ് വെബ് സൈറ്റിലും,ഡിജിറ്റല്‍ മാഗസീനിലും പബ്ലിഷ് ചെയ്യുന്നതാണ്! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
ഇപ്പോള്‍ തന്നെ www.mammoottytimes.in വിസിറ്റ് ചെയ്ത് #SignUp ചെയ്തതിനു ശേഷം #MenuBar ൽ കാണുന്ന #Editor എന്ന #Option ക്ലിക്ക് ചെയ്ത് നിങ്ങളുടെ അനുഭവങ്ങള്‍ ഒരു സ്റ്റോറി രൂപത്തില്‍രേഖപ്പെടുത്താം.
NB – സ്റ്റോറിയുടെ കൂടെ നിങ്ങളുടെ ഒരു ഫോട്ടോയോ, സോഷ്യൽ മീഡിയയുടെ ലിങ്കോ ഉൾപെടുത്തുക!
#StayHome #StaySafe
കൂടുതൽ സംശയങ്ങൾ വാട്സ്ആപ്പ് വഴി ചോദിച്ചറിയാം > https://bit.ly/3c4fnkv
——————————————————————————————————————–
