Connect with us

Hi, what are you looking for?

Star Chats

പഴയ സേതുരാമയ്യരെക്കാളും ഗ്ലാമറുള്ള പുതിയ സേതുരാമയ്യർ: ക്യാമറമാൻ അഖിൽ ജോർജ്

Akhil George / Anju Ashraf

യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ അഖിൽ ജോർജ് പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ചായാഗ്രഹണം നിർവഹിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. പ്രീസ്റ്റ് എന്ന സിനിമയുടെ ചായാഗ്രഹണ മികവാണ് അഖിൽ ജോർജിനെ സിബിഐ യിൽ എത്തിച്ചത്.

“ഞാൻ ജനിക്കുന്നതിനു മുൻപ് തീയേറ്ററിലെത്തി വിജയം നേടിയ സിനിമയാണ് സിബിഐ. ആദ്യ സിബിഐ വരുന്നത് 1988 ലാണ്.ഞാൻ ജനിച്ചത് 90 ലാണ്. ഇന്ന് സിനിമയിൽ വർക്ക് ചെയ്യുന്ന പലരും ജനിക്കുന്നതിന് മുൻപ് വന്ന സിനിമയാണ് സിബിഐ. തുടർച്ചയായി വന്ന സിബിഐ സിനിമകളെല്ലാം ജനം സ്വീകരിച്ച സിനിമകളാണ് വലിയ വിജയം നേടിയ സിനിമകളായിരുന്നു. നേരത്തെ റിലീസ് ചെയ്ത സിബിഐയുടെ നാല് എഡിഷനും ഞാൻ കണ്ടു.

സിബിഐയുടെ അഞ്ചാം എഡിഷനിൽ വലിയ ആവേശത്തോടെയാണ് ഞാൻ ജോയിൻ ചെയ്തത്. മമ്മൂക്ക,ഡയറക്ടർ കെ മധുസാർ, സ്ക്രിപ്റ്റ് റൈറ്റർ സ്വാമിയേട്ടൻ ഇവരുടെ ഒരു കൂട്ടായ്മയിൽ ചിത്രീകരിക്കുന്ന അഞ്ചാമത്തെ സിനിമ എന്നു പറയുമ്പോൾ… അതൊരു ചരിത്രമാണ്. ആ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് എന്റെ സന്തോഷം. മമ്മൂക്കയോടൊപ്പം ആദ്യം ചെയ്ത സിനിമ പ്രീസ്റ്റ് ആണ്. അന്ന് മമ്മൂക്കയെ പരിചയപ്പെട്ടെങ്കിലും നമ്മുടെ ഉള്ളിലൊരു രു പേടി ഉണ്ടായിരുന്നു. എന്തിനാണെന്ന് അറിയാത്തൊരു ഭയം. ഉള്ളിൽ അതങ്ങനെ പതിഞ്ഞു കിടന്നു. പ്രീസ്റ്റ് ഷൂട്ട്‌ ചെയ്യുന്ന സമയത്ത് മമ്മുക്ക വലിയ സപ്പോർട്ടിങ് ആയിരുന്നു. നല്ല കമ്പനി ആയിരുന്നു. സിബിഐ യിൽ വന്നപ്പോൾ വളരെ ഫ്രീയായി. എന്തും തുറന്നു പറയാവുന്ന അവസ്ഥ ഉണ്ടായിരുന്നു.

സിബിഐ യിൽ വർക്ക് ചെയ്യാൻ എന്നെ ആദ്യം വിളിച്ചത് അരോമ മോഹൻ ചേട്ടനാണ്. പ്രീസ്റ്റ് സെൻസറിംഗ് സമയത്ത് അരോമ മോഹൻ ചേട്ടൻ അവിടെ വന്നിട്ടുണ്ടായിരുന്നു. പ്രീസ്റ്റ് ഗംഭീര പടമാണ്. നല്ല വർക്കാണ്.അടുത്ത് ഞാൻ ചെയ്യാൻ പോകുന്നത് ഒരു ഗംഭീര പടമാണ്. വിളിക്കാം എന്ന് പറഞ്ഞു മോഹൻ ചേട്ടൻ പോയി. കുറച്ചുദിവസം കഴിഞ്ഞ് എന്നെ വിളിച്ചു, സിബിഐ യുടെ അഞ്ചാം ഭാഗം തുടങ്ങുകയാണ് ക്യാമറാമാനായി അഖിലിനെയാണ് ഫിക്സ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. ഡയറക്ടർ കെ മധു സാറിനോടും മമ്മൂക്കയോടും സംസാരിച്ചു അവർ ഒക്കെ പറഞ്ഞിട്ടായിരിക്കുമല്ലോ എന്നെ വിളിച്ചത്.

എത്രയോ വർഷങ്ങൾക്കു ശേഷമാണ് സിബിയുടെ അഞ്ചാം എഡിഷൻ വരുന്നത്. മമ്മൂക്ക ഇപ്പോഴും ഗ്ലാമറാണ്‌ . കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം… ഫസ്റ്റ് ഡേ സേതുരാമയ്യരായി മമ്മുക്കയെ കണ്ടപ്പോൾ നല്ല ഐശ്വര്യമായിരുന്നു.ആ ഒരു ചാം ഷൂട്ടിങ് അവസാനിക്കുന്നതുവരെ ഉണ്ടായിരുന്നു. സേതുരാമയ്യരുടെ മുഖത്ത് എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഒരു ചിരിയുണ്ട്. ആ ചിരി സെറ്റിലുള്ള എല്ലാവർക്കും സന്തോഷം നൽകുന്ന ചിരിയായിരുന്നു. മമ്മൂക്ക ആരെയും വഴക്കു പറഞ്ഞില്ല. ആരോടും ദേഷ്യപ്പെട്ടില്ല.

കുറേ വർഷങ്ങൾ കടന്നു പോയെങ്കിലും സിബിഐ യുടെ അഞ്ചാം എഡിഷൻ ദി ബ്രെയിൻ എന്ന സിനിമയിൽ എത്തുമ്പോൾ മമ്മുക്ക കൂടുതൽ സുന്ദരനായിരിക്കുന്നു. പഴയ സേതുരാമയ്യരെക്കാളും ഗ്ലാമർ പുതിയ സിനിമയിലെ സേതുരാമയ്യർക്കുണ്ട്. സി ബി ഐ യിൽ മമ്മൂക്കയുടെ വരവ് തന്നെ ഒരു പ്രത്യേക താളത്തിലാണെന്നും യുവ ക്യാമറമാൻ അഖിൽ ജോർജ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles