ഹോബാർട്ട് : സി ബി ഐ ഡയറികുറിപ്പ് സീരീസിലെ തീം മ്യൂസിക് പുനരാവിഷ്കരിക്കുമ്പോൾ ഏബൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല സാക്ഷാൽ മമ്മൂട്ടി തന്നെ അഭിനന്ദിക്കുമെന്ന്!! പക്ഷെ അത് സംഭവിച്ചു. കഴിവുള്ളവരെ അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കാറില്ലാത്ത മെഗാസ്റ്റാർ നിറഞ്ഞ കയ്യടികളോടെയാണ് ഏബലിന്റെ പ്രകടനത്തെ സ്വീകരിച്ചത്. കറ കളഞ്ഞ മമ്മൂട്ടി ഫാൻ കൂടി ആയ ഏബൽ തന്റെ ഇഷ്ട ചിത്രത്തിന്റെ തീം മ്യൂസിക് മനോഹരമായി വായിക്കുന്നത് ശ്രദ്ധയിൽ പെട്ട പിതാവ് സോണി അത് മൊബൈലിൽ പകർത്തി സുഹൃത്തുക്കളുടെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗ്രൂപ്പിന് പുറത്തേക്കു പോകുകയും വൈറൽ ആകുകയും ചെയ്തു .
മമ്മൂട്ടി ഫാൻസ് അവരുടെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജിലും സംഭവം പോസ്റ്റ് ചെയ്തു. വീഡിയോ ശ്രദ്ധയിൽ പെട്ട മമ്മൂട്ടിയുടെ അടുത്ത
വൃത്തങ്ങൾ വീഡിയോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. വീഡിയോ കണ്ട മമ്മൂട്ടി എബലിനെ അഭിനന്ദിക്കുകയായിരുന്നു.
തൃപൂണിത്തുറ സ്വദേശി ലെഫ്റ്റനെന്റ് കമാന്റർ (റിട്ട ) സോണി ജോണി വെള്ളറയുടെയും ഡോ അമ്പിളി വർഗീസിന്റെയും മൂന്ന് മക്കളിൽ മൂത്തവനാണ് ഏബൽ.ഇസബെൽ എന്ന സഹോദരിയും റാഫേൽ എന്ന സഹോദരനും അടങ്ങുന്നതാണ് ഏബലിന്റെ കുടുംബം.ആറു വർഷമായി ഏബലിനെ
തൃപ്പൂണിത്തുറ കേരള കലാലയത്തിലെ രജത് രമേശ് ഓൺലൈനിൽ കൂടി പരിശീലിപ്പിക്കുന്നുണ്ട്. നേവിയിൽ നിന്നും വിരമിച്ച ശേഷം പ്രവാസ ജീവിതം നയിക്കുന്ന സോണിയും കുടുംബവും ആസ്‌ട്രേലിയയിലെ ഹോബർട്ടിലാണ് വർഷങ്ങളായി സ്ഥിരതാമസം
