Connect with us

Hi, what are you looking for?

Film News

ചതുർ മുഖം : മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറർ മൂവി!

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചലച്ചിത്രം; ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനു താരനിബിഢമായ ലോഞ്ച്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യൽ പേജുകളിലൂടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു കൊണ്ടാണ് എല്ലാവരും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിക്കഴിഞ്ഞു. ചതുർമുഖത്തിന്റെ VFX കൈകാര്യം പ്രൊമയിസ് ആണ് ഉദ്വേകജനമായ മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത്. ആമേൻ, ണയൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌ ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.

മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്.

രഞ്ജിത്ത് കമല ശങ്കറും സലീൽ വിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മഞ്ജു വാരിയർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ആണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രം ആയിരിക്കും. മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാഠവം ഉള്ള ശക്തമായ ഒരു വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന്നു നൽകാൻ സാധിക്കും എന്ന് തീർച്ച.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസർ ആയി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്.

രാജേഷ് നെന്മാറ മേക്കപ്പും നിമേഷ് എം താനൂർ കലയും കൈകാര്യം ചെയ്തിരിക്കുന്നു. ശ്യാമന്തക് പ്രദീപ് ചീഫ് അസ്സോസിയേറ് ആയ ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഡിസൈൻസ് ചെയ്തിരിക്കുന്നത് ദിലീപ് ദാസ് ആണ്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിർവഹിക്കുന്നത്. ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് നൂതന ദൃശ്യാനുഭവം നൽകാൻ സിനിമ സ്‌ക്രീനുകളിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles