കൊച്ചി : കോവിഡ് കാലത്ത് വീട്ടിൽ “ലോക്കായ “കുട്ടികൾ ഒപ്പിക്കുന്ന കുസൃതികൾക്കും അവരുടെ രസകരമായ കഴിവുകൾക്കും ഓൺലൈനിൽ മത്സരം മത്സരം സംഘടിപ്പിച്ചു മമ്മൂട്ടി ആരാധകരുടെ ഓൺലൈൻ പ്ലാറ്റ് ഫോം ആയ 369 മീഡിയ. ആലപ്പുഴയിലെ ഹിബാസ് വെഡിങ് കളക്ഷനുമായി ചേർന്ന് നടത്തുന്ന ഈ ഫേസ് ബുക്ക് ഓൺലൈൻ മത്സരത്തിൽ തിരഞ്ഞെടുക്കുന്ന വീഡിയോകൾ മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് ( ജിൻസിന്റെ ) ഫെയിസ് ബുക്ക് പേജിലൂടെ പുറത്ത് വിടും. ഏറ്റവും റീച് ലഭിക്കുന്ന വീഡിയോകൾക്കാണ് സമ്മാനം. റൈസിംഗ് സ്റ്റാർ 2020 എന്ന തലക്കെട്ടിലാണ് ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനം. എൻട്രികൾ +919946300800 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണം. അവസാന തിയതി ജൂലൈ 20.ആഗസ്ത് 1 ന് ഫലം പ്രഖ്യാപിക്കും. ടിക് ടോക് ഉൾപ്പെടെ യുള്ള വീഡിയോകൾ ഉൾപ്പെടുത്തിയാണ് മത്സരം. സംഘടകർ പുറത്ത് വിട്ട നിബന്ധനകൾ ചുവടെ ചേർക്കുന്നു
ഈ ലോക് ഡൌൺ സമയത്ത് നിങ്ങളുടെ കുട്ടികൾ വീട്ടിൽ തന്നെ പല “കലാപരിപാടി”കളുമായി തകർത്തു മുന്നേറുകയല്ലേ? വൈകണ്ട!! ആ കലാ പരിപാടികൾ നിങ്ങളുടെ മൊബൈലിൽ പകർത്തി ഞങ്ങൾക്ക് അയച്ചു തരൂ. യോഗ്യമായത് ഞങ്ങൾ പ്രസിദ്ധീകരിക്കാം. അവയിൽ ഏറ്റവും റീച്ഛ് കിട്ടുന്ന പോസ്റ്റിന്റെ ഉടമസ്ഥരെ കാത്തിരിക്കുന്നത് വമ്പൻ സമ്മങ്ങൾ ആണ്. മമ്മൂട്ടി ആരാധകരുടെ ഓൺലൈൻ പ്ലാറ്റഫോം ആയ 369 മീഡിയ ആലപ്പുഴ ഹിബാസ് വെഡിങ് കളക്ഷനുമായി ചേർന്ന് നടത്തുന്ന ഈ മത്സരത്തിൽ 12 വയസ്സിനു താഴെയുള്ള കുട്ടികളുടെ പെർഫോമൻസ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മെഗാസ്റ്റാർ മമ്മൂട്ടി യുടെ പി ആർ ഓ റോബർട്ട് ( ജിൻസ് )ന്റെ പേരിലുള്ള ഫെയിസ് ബുക്ക് പേജാണ് ഈ മത്സരത്തിന് ഉപയോഗിക്കുന്നത്. https://www.facebook.com/RobertJins/
വിശദമായ നിബന്ധനകൾ താഴെ കൊടുക്കുന്നു.
1.പരമാവധി പ്രായ പരിധി 12 വയസ്സ്
2.പ്രവാസികൾക്കും ഈ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
3.രസകരമായ എന്ത് വീഡിയോയും അയക്കാവുന്നതാണ്. ഉദാഹരണം : ടിക് ടോക് (TIKTOK), പാട്ട്, സംസാരം, പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്ന വീഡിയോകൾ, ചിരി ഉണർത്തുന്ന വീഡിയോകൾ തുടങ്ങി രസകരമോ ആകർഷകമോ ഏതു വീഡിയോയും അയച്ചു തരാവുന്നതാണ്
4.ബാക്ഗ്രൗണ്ട് മ്യൂസിക് പാടില്ല
5.ഫെയിസ് ബുക്കിൽ ഇടുന്ന പോസ്റ്റുകളുടെ റീച്ചിന് അടിസ്ഥാനത്തിൽ ആണ് വിജയിയെ നിശ്ചയിക്കുക. ( ലൈക്, കമ്മന്റ്, ഷെയർ) എല്ലാം ഉൾപ്പെടുന്നതാണ് റീച്.
6.വീഡിയോക്ക് കൊടുക്കേണ്ട ക്യാപ്‌ഷൻ നിങ്ങൾക്ക് തന്നെ നിശ്ചയിക്കാവുന്നതാണ്. നിങ്ങൾ നൽകുന്ന തലക്കെട്ടിനൊപ്പം എൻട്രി കോഡ് കൂടി ചേർത്താവും പ്രസിദ്ധീകരിക്കുക
7.കുട്ടികളുടെ മാതാ പിതാക്കളോ മുതിർന്ന സഹോദരങ്ങളോ ആവണം എൻട്രികൾ അയക്കേണ്ടത്.
8.റൈസിംഗ് സ്റ്റാർ 2020 എന്ന ടൈറ്റിലിൽ മൂന്നു സ്ഥാനങ്ങളും മൂന്നു സമ്മാനങ്ങളും ഉണ്ടാവും.കുട്ടികളുടെ ഡ്രസ്സ് മെറ്റീരിയൽസും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് സമ്മാനം.
9.വീഡിയോ മിനിമം 15 സെക്കന്റ് എങ്കിലും ഉണ്ടാവണം. ഒന്നിലധികം കുട്ടികൾക്കും ഒരു വീഡിയോയിൽ പങ്കെടുക്കാവുന്നതാണ്
10.ഫെയിക് ലൈക്കുകൾ(പെയ്ഡ് ലൈക്ക്) എൻട്രികൾ ഡിസ്ക്വാളിഫയ് ചെയ്യാൻ ഇടയാക്കും