കോവിഡ് മഹാമാരിയെ തുരത്താൻ നമ്മുടെ ഇഷ്ട താരങ്ങളായ മമ്മൂക്കയും ലാലേട്ടനും ദുല്ഖറും പൃഥ്വിരാജും ഒപ്പം തമിഴിൽ നിന്ന് ഇളയ ദളപതി വിജയ്‍യും സൂര്യയും കൂടി വന്നാൽ… അതൊരു ഒന്നൊന്നര സംഭവം തന്നെ ആകുമല്ലേ…
എന്നാൽ യഥാർത്ഥ ജീവിതത്തിലോ സിനിമയിലോ അല്ലെങ്കിലും ആനിമേഷൻ വീഡിയോയിലൂടെ കൊറോണയെ തുരത്തുന്ന മമ്മൂക്കയെയും ലാലേട്ടനെയും ദുൽഖറിനെയും പൃഥ്വിയെയും സൂര്യയെയും ഒക്കെ കണ്ടു കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
ഈ ആനിമേഷൻ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോയില്‍ ഓരോ താരങ്ങളുടെയും സിനിമയിലെ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ഷൈലോക്കിലെ ഗെറ്റപ്പിൽ എത്തിയാണ് കൊറോണ വൈറസിനെതിരെ പോരാടുന്നത്.
മോഹന്‍ലാല്‍ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയായും.
ഏഴാം അറിവിലെ ബോധിധര്‍മ്മനായി സൂര്യയും, പൃഥ്വിരാജ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശിയുടെ ഗെറ്റപ്പിലും അനിമേഷന്‍ വീഡിയോയിലെത്തുന്നു.
എല്ലാ താരങ്ങളും ഒരുമിച്ച് നിന്നാണ് കൊറോണ വൈറസിനെതിരെ പോരാടുന്നത്. വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ക്ലൈമാക്‌സില്‍ ഒരു ഗംഭീര ട്വിസ്റ്റുമുണ്ട്. കതിര്‍ എഡിറ്റ്‌സ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 208,249 പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. പ്രവീണ്‍, സതീഷ് എന്നിവരാണ് വീഡിയോയുടെ മാസ്റ്റര്‍ ബ്രെയ്ന്‍.
