എം.ടി.യും അടൂരും ഉമ്മൻ ചാണ്ടിയും മോഹൻലാലും ഹരിഹരനും ജോഷിയും പ്യൂമ്പടവം ശ്രീധരനും ടി എൻ പ്രതാപൻ എം.പിയും തുടങ്ങി പുതു തലമുറയിലെ ലുക്മാൻ വരെ അക്ഷരങ്ങൾ കൊണ്ട് മമ്മൂട്ടിയ്ക്ക് പിറന്നാൾ മധുരവുമായി എത്തുന്നു. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് മമ്മൂട്ടി ടൈംസ് പ്രസിദ്ധീകരിക്കുന്ന ‘മമ്മൂട്ടി:മലയാളിയുടെ മുഖശ്രീ’ എന്ന പ്രത്യേക പിറന്നാൾ പതിപ്പിലാണ് ചലച്ചിത്ര-സാസ്കാരിക-രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രമുഖരും പുതുതലമുറയും ഒന്നിക്കുന്നത്.
മമ്മൂട്ടി എന്ന നടനെയും മനുഷ്യനെയും തങ്ങളുടെ കാഴ്ചപ്പാടിൽ വായനക്കാർക്കു മുൻപിൽ അവതരിപ്പിക്കുകയാണ് ഈ പ്രത്യേക പതിപ്പിലൂടെ. മമ്മൂട്ടിയെക്കുറിച്ച് പലപ്പോഴായി കുറിച്ചിട്ട അക്ഷരങ്ങൾ അടക്കം കോർത്തിണക്കിയ ഈ ഡിജിറ്റൽ പതിപ്പ് മമ്മൂട്ടി എന്ന നടനെ ഈ തലമുറയ്ക്കും വരും തലമുറക്കും മുന്നിൽ അടയാളപ്പെടുത്താനുള്ള ഒരു ‘വിക്കിപീഡിയ’യായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബർ ഏഴിനാണ് ‘മമ്മൂട്ടി, മലയാളത്തിന്റെ മുഖശ്രീ’ എന്ന സ്പെഷ്യൽ ഡിജിറ്റൽ പതിപ്പ് വായനക്കാർക്കുമുന്നിൽ എത്തും.