Connect with us

Hi, what are you looking for?

Latest News

കമ്മാരനെകുറിച്ച് മനസ്സ് തുറന്ന് ദിലീപ്.!!

 

ദിലീപിന്റെ കെരിയര്‍ ബെസ്റ്റ് ചിത്രം കമ്മാര സംഭവം തിയേറ്ററുകളില്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ ഹൗസ്ഫുള്ളായി ഓടുകയാണ്. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ദിലീപ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയാണ്. കമ്മാരനെ പ്രേക്ഷകരെ ഏല്‍പ്പിക്കുകയാണെന്നും തന്നെ വിശ്വസിപ്പിച്ച് കഥാപാത്രം ഏല്‍പ്പിച്ച സംവിധായകനോടും തിരക്കഥാകൃത്തിനോടും താന്‍ 100ശതമാനം നീതിപുലര്‍ത്തുന്നുവെന്നും ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

“ദൈവത്തിന് സ്തുതി, എന്നെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന കേരളത്തിലെ പ്രേക്ഷകര്‍ക്കും, എന്റെ ചങ്കായ ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നതിനൊപ്പെം, കമ്മാര സംഭവം ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ സവിനയം സമര്‍പ്പിക്കുകയാണ്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്.

എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും തിരക്കഥാകൃത്തിനോടും നിര്‍മ്മാതാവിനോടും നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിങ്ങള്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണ് അതിന് പൂര്‍ണ്ണതയുണ്ടാകുന്നത്. നിങ്ങളേവരുടെയും പ്രാര്‍ത്ഥനയും കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെ, കമ്മാരനെ ഞാന്‍ നിങ്ങനെ ഏല്‍പ്പിക്കുന്നു. എല്ലാവര്‍ക്കും മലയാള പുതുവര്‍ഷാശംസകള്‍.”

ഏപ്രില്‍ അഞ്ചിനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന റിലീസ് തീയതി. മൂന്നു മണിക്കൂര്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സെന്‍സറിംഗും കഴിഞ്ഞിരുന്നു. ചിത്രത്തിന് യു സര്‍ട്ടിഫിക്കേറ്റും ലഭിച്ചു. ചിത്രത്തിന്റെ ഗംഭീര ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. ടീസര്‍ പുറത്തിറങ്ങിയ ദിനം തന്നെ ടീസര്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ 1 ആയി മാറിയിരുന്നു. 1.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ദിലീപിന്റെ കരിയര്‍ ബെസ്റ്റ് എന്ന് തന്നെ പറയാനാകും തരത്തിലുള്ള ഗംഭീര ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്. ബ്രിട്ടീഷ് ഭരണവും അടിമത്വവും ടീസറില്‍ ദൃശ്യമാകുന്നുണ്ട്. തെന്നിന്ത്യന്‍ താരങ്ങളായ ബോബി സിംഹയും സിദ്ധാര്‍ത്ഥും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

രാമലീലയെ പോലെ കമ്മാരസംഭവവും നവാഗത സംവിധായകന്റെ ചിത്രമാണ്. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ ചിത്രമാണ് കമ്മാരസംഭവം. പല പല ഗെറ്റപ്പുകളാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. പോസ്റ്ററില്‍ മൂന്നു ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതില്‍ 96 കാരന്റെ വേഷമായിരുന്നു ഹൈലൈറ്റ്.

രണ്ടാംലോക മഹായുദ്ധ കാലത്ത് കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ ഡയറ്റാണ് ചിത്രം. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്ന ചിത്രത്തില്‍ കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂര്‍ മേക്കപ്പ് വേണ്ടിവരാരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണ് ഇതിന് പിന്നില്‍.

20 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ നമിത പ്രമോദാണ് ദിലീപിന്റെ നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, മുരളി ഗോപി, ശ്വേത മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് വിതരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles