ഇന്നലെ, ജൂലൈ 28-നായിരുന്നു മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ പിറന്നാൾ. പിറന്നാൾ ദിനം തന്റെ രണ്ടു പുതിയ കിടിലൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. രണ്ട് സിനിമകളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു ദുൽഖർ. ഒപ്പം റിലീസിന് തയ്യാറെടുക്കുന്ന കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ പുതിയ പോസ്റ്ററുകളും ദുൽഖർ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി പങ്കുവെച്ചു.
മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് അതിലൊന്ന്. കിങ് ഓഫ് കൊത്ത എന്ന് പേരിട്ട ചിത്രം ഒരു പക്കാ ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന് പോസ്റ്റർ തന്നെ സൂചന നൽകുന്നു. ദുൽക്റിന്റെ കലിപ്പ് ലുക്കിലുള്ള പടം പോസ്റ്ററിൽ കണ്ടതോടെ നിമിഷനേരം കൊണ്ട് പോസ്റ്റർ വൈറലായി.
“എന്റെ ജന്മദിനം ഞാൻ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം, ഈ ആവേശകരമായ പുതിയ പ്രോജക്റ്റുകളും പോസ്റ്ററുകളും നിങ്ങളുമായി പങ്കിടാൻ എനിക്ക് കഴിയുന്നു എന്നതാണ്.
എന്റെ ബാല്യകാല സുഹൃത്തായ അഭിലാഷ് ജോഷിയുമൊത്തുള്ള ഒരു സ്വപ്ന പ്രോജക്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ.” കിങ് ഓഫ് കൊത്ത എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ദുൽഖർ തന്റെ ഫേസ് ബുക്കിൽ കുറിച്ച വരികളാണിത്.
പറവ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി സംവിധാന രംഗത്തും കഴിവ് തെളിയിച്ച നടൻ സൗബിൻ ഷാഹിർ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ ‘ഓതിരം കടകം ‘ എന്ന ചിത്രത്തിനന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ, ഇങ്ങനെ കുറിച്ചു :
“ഇതിൽ ജന്മദിന വൈബുകൾ പൂർണ്ണമായും ചാനൽ ചെയ്യുന്നു !! ഈ പുതിയ ചിത്രം “ഒതിരാം കടകം” പ്രഖ്യാപിച്ചതിൽ സൂപ്പർ ആവേശത്തിലാണ്. എന്റെ മച്ചാൻ സൗബിൻ സംവിധായകന്റെ തൊപ്പി ധരിക്കുന്ന എന്റെ രണ്ടാമത്തെ സിനിമയാണിത്, ഞാൻ ഏറെ പ്രതീക്ഷയർപ്പിക്കുന്നു “.
സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത പറവ സൂപ്പർ ഡ്യുപ്പർ ഹിറ്റായിരുന്നു. കൗമാരക്കാരായ പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ പറവയിൽ ഗസ്റ്റ് റോളിൽ എത്തി ദുൽഖർ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. കിടിലൻ വേഷമായിരുന്നു സൗബിൻ തന്റെ ആദ്യ സിനിമയിൽ ദുൽക്റിനായി ഒരുക്കിയത്.
ദുൽക്റിന്റെ ഈ രണ്ട് പ്രോജക്റ്റുകളുടെ ഫസ്റ്റ് ലുക് പോസ്റ്ററുകൾക്കൊപ്പം കുറുപ്പിന്റെ ഒരു കിടിലൻ ലുക്കിലുള്ള പുതിയ പോസ്റ്ററും സല്യൂട്ട് എന്ന റോഷൻ ആൻഡ്റൂസ് ചിത്രത്തിന്റെ പോസ്റ്ററും ദുൽഖർ പിറന്നാൾ ദിനം പുറത്തു വിട്ടു. ആരാധകരാകട്ടെ അത് ആഘോഷമാക്കി മാറ്റുകയും ചെയ്തു.