By Praveen Lakkoor
ഇന്ത്യൻ വിനോദ, കായികരംഗത്തെ ഏറ്റവും വലിയ പേരുകൾ – ഷാരൂഖ് ഖാൻ, ആമിർ ഖാൻ, പ്രിയങ്ക ചോപ്ര, ദുൽഖർ സൽമാൻ,ജോനാസ്, കരീന കപൂർ , എ ആർ റഹ്മാൻ, വിരാട് കോഹ്‌ലി എന്നിവർ അന്താരാഷ്ട്ര താരങ്ങളായ മിക് ജാഗർ, വിൽ സ്മിത്ത്, ബ്രയാൻ ആഡംസ് എന്നിവരുമായി കൈകോർക്കുന്നു സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ ഫെയ്‌സ്ബുക്കുമായി സഹകരിച്ച് ഐ ഫോർ ഇന്ത്യ എന്ന ഹോം-ടു-ഹോം ഫണ്ട് ശേഖരണ കൺസേർട്ടിലാണ് ഇവർ ഒരുമിക്കുന്നത്.ലോക് ഡൌൺ കാരണം വീടുകളിൽ ഒറ്റപ്പെട്ടു പോയവരെ വിനോദിപ്പിക്കുക, സേവന സന്നദ്ധരായ ആരോഗ്യ പ്രവർത്തകർക്കും മറ്റും ആദരവ് അർപ്പിക്കുക, സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ ഫെയ്‌സ്ബുക്കുമായി സഹകരിച്ച് ഐ ഫോർ ഇന്ത്യ എന്ന ഹോം-ടു-ഹോം ഫണ്ട് ശേഖരണ കൺസേർട്ടിലാണ് ഇവർ ഒരുമിക്കുന്നത്
ഗുൽസാർ, എ ആർ റഹ്മാൻ, ശങ്കർ-എഹ്സാൻ-ലോയ്, ഉസ്താദ് അംജദ് അലി ഖാൻ, ഉസ്താദ് സാക്കിർ ഹുസൈൻ, രേഖ, വിശാൽ ഭരദ്വാജ്, ശ്രേയ ഘോഷാൽ, സോനു തുടങ്ങിയ രാജ്യത്തെ പ്രമുഖ സംഗീത പ്രതിഭകൾ അഭിനേതാക്കൾക്കൊപ്പം ചേരും. കായിക താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, സാനിയ മിർസ എന്നിവരും ഈ സംരംഭത്തിന്റെ ഭാഗമാണ് . ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കലാകാരന്മാരായ മിക് ജാഗർ, വിൽ സ്മിത്ത്, ബ്രയാൻ ആഡംസ്, ജാക്ക് ബ്ലാക്ക്, ദി ജോനാസ് ബ്രദേഴ്സ്, സോഫി ടർണർ എന്നിവരും മെഗാ കൺസേർട്ടിൽ പങ്കെടുക്കും.