സഹോദരി സുറുമിക്ക് പിറന്നാൾ ദിനത്തിൽ ഹൃദ്യമായ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഇത്ത തനിക്ക് സഹോദരി എന്നതിനേക്കാൾ മുതിർന്ന സുഹൃത്ത് എന്നാണു ദുൽഖർ പറയുന്നത്. സഹോദരിയുടെ ആദ്യത്തെ കുട്ടി എന്ന നിലയിൽ ആണ് താൻ എന്ന് ദുൽഖർ പറയുന്നു. മനോഹരങ്ങളായ ഓർമ്മകൾ ഈ പിറന്നാൾ ദിനത്തിൽ മനസ്സിൽ എത്തുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. കുട്ടിക്കാലത്തെ കളികളെക്കുറിച്ചും സിനിമയും സംഗീതവും കാർട്ടൂണുകളും തങ്ങൾക്ക് കുട്ടിക്കാലം മുതലേ ഒരുപോലെ പ്രിയപ്പെട്ടവ ആയതിനെക്കുറിച്ചും ദുൽഖർ പരാമർശിക്കുന്നു.
എപ്പോഴും കുഴപ്പത്തിലാകുമ്പോൾ സഹായിക്കാനുണ്ടാകുന്ന സഹോദരിയെ മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു ദുൽഖർ.ഇവയിൽ തന്റെ പ്രിയപ്പെട്ട റോൾ നിങ്ങൾ മാരിയുടെ അമ്മായി ആയിരിക്കുന്നതാണ് .അത് ഓരോ തവണയും എന്റെ ഹൃദയത്തെ ആനന്ദ ഭരിതമാക്കുന്നു. “നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഈ ദിവസങ്ങളിൽ തിരക്കുകൾ കൊണ്ട് നമ്മൾ വേണ്ടത്ര കാണുന്നില്ല. പക്ഷേ അത് ഒരിക്കലും നമ്മെ ബാധിക്കുന്നില്ല.നിങ്ങൾക്ക് ഒരു അത്ഭുതകരമായ വർഷമുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു” – ദുൽഖർ കൂട്ടിച്ചേർത്തു